കോവിഡ് വാക്സിനായി ഇനി സ്പോട്ട് രജിസ്ട്രേഷനും

ഈ സൗകര്യം സർക്കാർ വാക്സിൻ കേന്ദ്രങ്ങളിൽ മാത്രമാകും ലഭിക്കുക

രാജ്യത്തെ വാക്സിൻ നയത്തിൽ പുതിയ മാറ്റവുമായ് കേന്ദ്ര സർക്കാർ. ഇനി മുതൽ വാക്സിനേഷൻ കേന്ദ്രത്തിലെത്തി 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഈ സൗകര്യം സർക്കാർ വാക്സിൻ കേന്ദ്രങ്ങളിൽ മാത്രമാകും ലഭിക്കുക. പുതിയ വാക്സിൻ നയം പ്രകാരം രജിസ്റ്റർ ചെയ്തിട്ട് വരാതിരിക്കുന്നവരുടെ വാക്സിൻ നേരിട്ടെത്തുന്നവർക്ക് നൽകാം. പതിനെട്ടിനും നാൽപ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ളവരുട വാക്സിനേഷൻ വൈകുന്നുവെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ വാക്സിൻ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

എന്തുകൊണ്ട് പൗരന്മാർക്ക് സൗജന്യ വാക്‌സിൻ നൽകുന്നില്ല?

Author
Sub-Editor

Sabira Muhammed

No description...

You May Also Like