പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

  • Posted on November 28, 2022
  • News
  • By Fazna
  • 32 Views

മലപ്പുറം: പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു. ഇത് സംബന്ധിച്ച് മലപ്പുറം ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന  കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ. കെ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പി കൃഷ്ണന്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം വിനോദ് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ കാര്യങ്ങള്‍ സംസ്ഥാന ട്രഷറര്‍ കെ വിദ്യാധരന്‍ വിശദീകരിച്ചു. മെമ്പര്‍ഷിപ്പ് വിതരണവും നടന്നു. കൃഷ്ണന്‍ മഞ്ചേരി (പ്രസിഡന്റ്), രാമചന്ദ്രന്‍ പനങ്ങാങ്ങര, താരിയന്‍ നാരായണന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ചന്ദ്രന്‍ പരിയാപുരം (സെക്രട്ടറി), മുരളി കൊളത്തൂര്‍, സരസ്വതി തിരൂര്‍ (അസിസ്റ്റന്റ് സെക്രട്ടറിമാര്‍), ചന്ദ്രബാബു കൊളത്തൂര്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 21 അംഗകമ്മറ്റിയെയും 11 വനിതാ കമ്മിറ്റിയെയും കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. രാമചന്ദ്രന്‍ പനങ്ങാങ്ങര സ്വാഗതവും ചന്ദ്രന്‍ പരിയാപുരം നന്ദിയും പറഞ്ഞു.

ഫോട്ടോ പുലയര്‍ മഹാസഭ ജില്ലാ കണ്‍വെന്‍ഷന്‍ മലപ്പുറത്ത് സംസ്ഥാന പ്രസിഡണ്ട് കെ. കെ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.Author
Citizen Journalist

Fazna

No description...

You May Also Like