ഇന്ത്യയുടെ എല്ലാ മത്സരങ്ങളും തത്സമയം സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ഐനോക്‌സ്

ഈ മാസം ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും തത്സമയം സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി പ്രമുഖ തിയേറ്റര്‍ ശൃഖലയായ ഐനോക്‌സ് (INOX Leisure Ltd).

ഈ മാസം ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും തത്സമയം സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി പ്രമുഖ തിയേറ്റര്‍ ശൃഖലയായ ഐനോക്‌സ് (INOX Leisure Ltd).

ഇതുമായി ബന്ധപ്പെട്ട് ഐസിസിയുമായി കരാര്‍ ഒപ്പിട്ടതായി ഐനോക്‌സ് പ്രസ്‌താവനയിലൂടെ അറിയിച്ചു.

ഒക്ടോബര്‍ 23 ന് പാകിസ്ഥാനെതിരായ ആദ്യ മത്സരത്തോടെ, ടീം ഇന്ത്യ കളിക്കുന്ന എല്ലാ ഗ്രൂപ്പ് മത്സരങ്ങളും INOX പ്രദര്‍ശിപ്പിക്കും. 'തിയേറ്ററില്‍ ക്രിക്കറ്റ് പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഭീമാകാരമായ സ്‌ക്രീന്‍ അനുഭവത്തിന്‍റെയും ഇടിമുഴക്കമുള്ള ശബ്‌ദത്തിന്‍റെയും ആവേശം ഞങ്ങള്‍ ഒരുമിച്ച്‌ പ്രേക്ഷകര്‍ക്ക് കൊണ്ടുവരുന്നു. ലോകകപ്പിന്‍റെ ആവേശവും വികാരവും ഞങ്ങള്‍ ഇതിലൂടെ പകര്‍ന്ന് നല്‍കും. അത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു വെര്‍ച്വല്‍ ട്രീറ്റായി മാറും', ഐ‌നോക്‌സ് ലെഷര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് വിശാല്‍ പറഞ്ഞു.

ഒക്‌ടോബര്‍ 23 ന് പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം മുതലുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങളും, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും ഐനോക്‌സ് തങ്ങളുടെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തെ 25 നഗരങ്ങളിലെ ഐനോക്‌സ് മള്‍ട്ടിപ്ലക്‌സുകളിലാണ് മത്സരം തത്സമയമായി പ്രദര്‍ശിപ്പിക്കുക.

74 നഗരങ്ങളിലായി 165 മള്‍ട്ടിപ്ലക്‌സുകളും 705 സ്‌ക്രീനുകളുമുള്ള ഐനോക്‌സിന്‍റെ ഇന്ത്യയിലുടനീളമുള്ള സ്‌ക്രീനുകളിലെ ആകെ സീറ്റിംഗ് കപ്പാസിറ്റി 1.57 ലക്ഷമാണ്. രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖല സൃഷ്‌ടിക്കുന്നതിനായി ഐനോക്‌സും, പിവിആറും(PVR) ഈ വര്‍ഷം മാര്‍ച്ചില്‍ ലയനം പ്രഖ്യാപിച്ചിരുന്നു.


Author
Citizen Journalist

Fazna

No description...

You May Also Like