കേരള വുമൺസ് ലീഗിൽ അതി വാശിയേറിയ പോരാട്ടം തുടരുന്നു....

പ്രതിരോധ നിരയെ ശക്തമാക്കി ഡോൺ ബോസ്കോ എഫ് എ...

ഗോകുലം കേരള എഫ്സിയുടെ ഗോൾ മഴയെ നിഷ്പ്രഭമാക്കി ഡോൺ ബോസ്കോ എഫ്എയുടെ പ്രതിരോധം.   ഐ ലീഗ് മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്ന ഗോകുലം കേരള എഫ്സിയെ ഡോൺ ബോസ്കോ എഫ്എ നേരിട്ടത് 0-3 ഗോളുകൾക്കാണ്. മത്സരത്തിൽ പൊരുതി തോറ്റെങ്കിലും അത്യുഗ്ര പ്രകടനം ആണ് ഡോൺ ബോസ്കോ എഫ്എയുടെ താരങ്ങൾ കാഴ്ച വെച്ചത്... 

അന്താരാഷ്ട്ര മത്സരങ്ങളുടെ നിലവാരത്തിലുള്ള പ്രതിരോധം തീർത്തു കൊണ്ടാണ് ഡോൺ ബോസ്കോയുടെ ചുണക്കുട്ടികൾ ഗോകുലം കേരളയുടെ പ്രതിരോധ നിരയെ സമ്മർദ്ദത്തിലാക്കിയത്. ഐ ലീഗ് മത്സരങ്ങളുടെ നിലവാരത്തിലേക്ക് കളിയെ കൊണ്ടെത്തിക്കും വിധമുള്ള പോരാട്ടമായിരുന്നു ഡോൺ ബോസ്കോ എഫ്എ കാഴ്ച വെച്ചത്...

നേരിട്ട ടീമുകളെയൊക്ക മികച്ച സ്കോർ നേടി പരാജയപ്പെടുത്തുന്ന ഗോകുലം കേരള എഫ്സിയ്ക്ക് വലിയ തിരിച്ചടി നൽകിയാണ് ഡോൺ ബോസ്കോ എഫ്എ കളിക്കളം വിട്ടത്.

ഉയർന്ന ഗോൾ നിലയിലേക്ക് എത്താൻ ഗോകുലം കേരള എഫ്സി കിണഞ്ഞു പരിശ്രമിച്ചിട്ടും ഡോൺ ബോസ്കോ എഫ് എ ഒരിഞ്ച് പോലും വിട്ടു കൊടുക്കാതെ പൊരുതി... പ്രമുഖ ടീമായ ഗോകുലം കേരള എഫ്സിയ്ക്ക് മുന്നിൽ പരാജയപ്പെട്ടു എങ്കിലും 0-3 എന്ന ഗോൾ നിലയിലേക്ക് കളിയെ പിടിച്ചു നിർത്താൻ ഡോൺ ബോസ്കോ എഫ് എയ്ക്ക് കഴിഞ്ഞത് അഭിമാന നിമിഷം തന്നെയാണ്.

കേരളത്തിലുട നീളം കാൽപന്തുകളിയിൽ പ്രഗത്ഭരായ യുവത്വത്തെ വാർത്തെടുക്കുക എന്നതാണ് ഡോൺ ബോസ്കോയുടെ ലക്ഷ്യം.. ഭാവിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ യോഗ്യത ഉള്ള നിലവാരം കാഴ്ച വെയ്ക്കുന്ന താരങ്ങളാണ് ഡോൺ ബോസ്കോയുടെ ചുണക്കുട്ടികൾ എന്നത് ഇന്നലത്തെ പ്രകടനത്തിലൂടെ ലോകം കണ്ടറിഞ്ഞതാണ്.

ഡോൺ ബോസ്കോ എഫ് എയും ഗോകുലം കേരള എഫ്സിയും അതി വാശിയേറിയ പോരാട്ടമാണ് ഇന്നലത്തെ മത്സരത്തിൽ കാഴ്ച വെച്ചത്. ഗോകുലത്തിന്റെ പെൺ പടകളോട്  ഒപ്പത്തിനൊപ്പം പൊരുതി നിൽക്കാൻ ഡോൺ ബോസ്കോ എഫ് എ വ്യക്തമായ കരുക്കൾ ആണ് നീക്കിയത്. 

ഡോൺ ബോസ്കോ എഫ് എയുടെ ചടുല നീക്കം കൊണ്ട് തന്നെ ഗോകുലം കേരള എഫ്സിയ്ക്ക് മികച്ച സ്കോറിലേക്ക് എത്താൻ എത്ര പരിശ്രമിച്ചിട്ടും കഴിഞ്ഞില്ല എന്നതും ഡോൺ ബോസ്കോയുടെ പ്രതിരോധ നിര എത്രത്തോളം ശക്തമാണ് എന്നതിന് ഉത്തമ ഉദാഹരമാണ്.  സമീപ ഭാവിയിൽ തന്നെ ഡോൺ ബോസ്കോ എഫ് എയുടെ താരങ്ങൾ അന്താരാഷ്ട്ര കളിക്കളങ്ങളിൽ ഇടം പിടിക്കുമെന്നതിനു യാതൊരു സംശയവുമില്ല..

വിരാട് കോലി ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനാണെന്ന ധോണിയുടെ വിശ്വാസം തെറ്റിയില്ല

Author
Sub-Editor

NAYANA VINEETH

No description...

You May Also Like