മാസ്ക് നമ്മെ സംരക്ഷിക്കുന്നുണ്ടോ?? - ആയുർവേദ ഡോ. ദീപ്തി സാതിക് എഴുതുന്നു

മാറുന്ന ആരോഗ്യ-രോഗ വ്യവസ്ഥിതികളും രോഗവ്യാപാരങ്ങളും  നമ്മുടെ ആരോഗ്യത്തിനെ നിർവചിച്ചുതുടങ്ങിയതിന് കാരണക്കാർ നമ്മൾ തന്നെ ആയത് കൊണ്ട് നമുക്കിപ്പോൾ ചോദ്യം ചെയ്യാൻ യോഗ്യതയും അർഹതയും ഇല്ലാതെയായി.

മനുഷ്യൻ ഉണ്ടായി എന്ന് ചരിത്രം പറയുന്ന കാലഘട്ടം മുതൽ ഇന്നു വരെ മനുഷ്യശരീരം ഏതാണ്ടിതുപോലെയൊക്കെ തന്നെയാണ് പ്രവർത്തിക്കുന്നത്. മാറുന്ന ആരോഗ്യ-രോഗ വ്യവസ്ഥിതികളും രോഗവ്യാപാരങ്ങളും  നമ്മുടെ ആരോഗ്യത്തിനെ നിർവചിച്ചുതുടങ്ങിയതിന് കാരണക്കാർ നമ്മൾ തന്നെ ആയത് കൊണ്ട് നമുക്കിപ്പോൾ ചോദ്യം ചെയ്യാൻ യോഗ്യതയും അർഹതയും ഇല്ലാതെയായി.

എല്ലാത്തിനും എളുപ്പവഴികളും ആധുനികതയും ശാസ്ത്രീയതയും നോക്കി നമ്മൾ പോയപ്പോൾ, ഈ സംസ്ക്കാരം  എന്തൊക്കെ മൂല്യങ്ങൾ നമ്മളിൽ നിന്നും തട്ടിയകറ്റി എന്നറിയാൻ ഒരുപാടെന്തിനു പുറകോട്ടു പോവണം!  ഈ കോറോണകാലം മാത്രം ഓരോരുത്തരും സ്വയം പരിശോധന നടത്തിയാൽ മതിയാവും.

എന്തിനും ഏതിനും ശാസ്ത്രീയത ചോദിക്കാൻ പഠിച്ച, പഠിപ്പിച്ച ഈ കൊറോണ കാലത്ത് പുഴുവിനുപോലും വേണ്ടാത്ത കീടനാശിനിയിൽ മുങ്ങികുളിച്ച ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, അതിന്റെ ഫലം ശാസ്ത്രീയമായി പറഞ്ഞു പഠിപ്പിക്കാൻ ഇവിടെ ആൾക്കാരുണ്ടായി. തെറ്റായ ശീലങ്ങളിലൂടെ വന്ന രോഗങ്ങൾ മാറില്ല എന്ന് പറഞ്ഞ് തന്ന് ശീലങ്ങൾ മാറ്റുകയേ വേണ്ട ഗുളികകൾ വിഴുങ്ങിയാൽ മതി എന്ന് പറയുമ്പോൾ, അതിലെ ശാസ്ത്രീയതയും ആരും ഇവിടെ ചോദിച്ചു കണ്ടില്ല.

അതിവിദൂരത്തല്ലാതെ നമ്മളെ ചൂണ്ടി നമ്മളൊന്നും ആരോഗ്യത്തോടെ ജീവിക്കണ്ട എന്നും വേദന ഒട്ടുമില്ലാത്ത സൂചിമുനകൾ കുത്തിയിറക്കി ആരോഗ്യം വെറുതെ തരാം എന്ന് പറയുമ്പോൾ, ആരുടെ ചോരയൂറ്റിയിട്ടായാലും വെറുതെ കിട്ടിയാൽ എന്തും കഴിക്കാം എന്ന മലയാളിയുടെ അടിസ്ഥാന സ്വഭാവം കൊണ്ട്, ത്യാഗം സഹിച്ച് നമ്മൾ ആരോഗ്യം എന്ന ആരോഗ്യമില്ലായ്മ പൈതൃക സ്വത്തായി ഏറ്റെടുത്ത് സ്വന്തം കുട്ടികൾക്കും വെച്ചു നീട്ടും.

അപ്പോൾ പറഞ്ഞുറപ്പിച്ച കൃത്യമായ ഇടവേളകളിൽ ലോക്ക്ഡൗൺ എന്ന പ്രതിഭാസവും, ലെഡ്ഡുള്ള മാഗിയും, ഫോർമാലിനിൽ ഇട്ടുവരുന്ന നോൺ വെജ് ഇനങ്ങളും കൂട്ടിന് നമ്മുടെ സൈബർ ലോകവും കൂടിയുണ്ടെങ്കിൽ വർഷാവർഷങ്ങളിലെ സൗജന്യ വാക്സിനുകളിലൂടെ ആരോഗ്യം വിരൽത്തുമ്പിലും, ജീവിതം ആഹ്ലാദഭരിതവുമാകും.

കോവിഡ് വൈറസ് വളരെ കൃത്യമായി മൂന്നാം തരംഗ ആക്രമണത്തിന് തയ്യാറെടുക്കുമ്പോൾ, അതും കുട്ടികളെ തന്നെ ലക്ഷ്യം വെക്കുന്ന സമയത്ത് മാസ്ക് ആരോഗ്യം തരുന്നുണ്ടോ എന്നത് വളരെ ആലോചിച്ചുത്തരം കണ്ടെത്തേണ്ട ഒരു വിഷയം തന്നെയാണ്.

കോറോണയെ മുൻനിർത്തി ഇവിടെ നടമാടുന്നത് ക്രൂരതയോ??

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like