കൊതുക് ഉൽപ്പാദന കേന്ദ്രം കൊച്ചിയിൽ - പി.ജി.മനോജ് കുമാർ
- Posted on June 18, 2021
- Localnews
- By Manoj Kumar PG
- 450 Views
ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവികളിലൊന്നാണ് കൊതുക്. ഇത്തിരിക്കുഞ്ഞനാണെങ്കിലും കൊതുക് കടിയേറ്റ് ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നതായാണ് ആരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്.
കൊതുക് കാഴ്ചയിൽ ചെറിയ രുപമാണെങ്കിലും വരുത്തി വയ്ക്കുന്ന രോഗങ്ങൾ ചില്ലറയല്ല. പല ഗുരുതരമായ രോഗങ്ങൾക്ക് പുറകിൽ ഈ കൊച്ചുരൂപമാണ്.
കൊതുക് എല്ലായിടത്തുമുണ്ട്, കൊച്ചിയിൽ കൂടുതലാണെന്ന് മാത്രം. ഇവക്ക് മുട്ടയിടാനുള്ള എല്ലാ സാഹചര്യങ്ങളും കൊച്ചിയിൽ കൂടുതലാണെന്നത് തന്നെ കാരണം. കൂട്ടിന് നഗര ഭരണാധികാരികളുടെ ഉത്തരവാദിത്വമില്ലായിമ്മയും.
കലൂർ ജംഗ്‌ഷനിൽ 13 വർഷമായി പണിതീരാതെ നിൽക്കുന്ന നാല് നില കെട്ടിടത്തിന്റെ പാർക്കിംഗ് സ്ഥലത്ത് അഞ്ചടി ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതാണ് കൊച്ചിയുടെ ഇപ്പോഴത്തെ കൊതുക് ഉല്പാദന കേന്ദ്രം.