കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ നാളെ ന്യൂഡൽഹിയിൽ എൻ.ഐ.എ സംഘടിപ്പിക്കുന്ന ‘ഭീകരവിരുദ്ധ സമ്മേളനം- ൻ്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും.
- Posted on November 07, 2024
- News
- By Goutham Krishna
- 66 Views
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ 2024 നവംബർ 7 വ്യാഴാഴ്ച ന്യൂഡൽഹിയിൽ ‘ഭീകരവിരുദ്ധ സമ്മേളനം-2024’ൻ്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും
സി.ഡി. സുനീഷ്
ന്യൂ ഡൽഹി :
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ 2024 നവംബർ 7 വ്യാഴാഴ്ച ന്യൂഡൽഹിയിൽ ‘ഭീകരവിരുദ്ധ സമ്മേളനം-2024’ൻ്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് രണ്ട് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
ഭീകരവാദത്തിനെതിരെ സഹിഷ്ണുതയില്ലാത്ത നയം പിന്തുടർന്നു കൊണ്ട് ഭീകര പ്രവർത്തനങ്ങൾ നിർമാർജനം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി, രാജ്യത്തെ ഭീകരവിരുദ്ധ പ്രവർത്തന വിഭാഗങ്ങളുടെ ഒരു സമ്മേളന കേന്ദ്രമായി ഈ വാർഷിക സമ്മേളനം മാറിയിട്ടുണ്ട്.ഇതിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാങ്കേതിക, നിയമ, ഫോറൻസിക് രംഗത്തെ വിദഗ്ധരും ഏജൻസികളും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളെയും ഭീകരവാദ ഭീഷണികളെയും കുറിച്ചുള്ള ചർച്ചകൾ നടത്തുന്നു.
' ഗവൺമെന്റിന്റെ സമഗ്ര സമീപനം' എന്ന ആശയത്തിലൂന്നി,വിവിധ പങ്കാളികൾക്കിടയിൽ തീവ്രവാദ ഭീഷണിയ്‌ക്കെതിരെ യോജിച്ച പ്രവർത്തനത്തിനായി മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിലും ഭാവി നയ രൂപീകരണത്തിന് കാര്യമായ നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതിലും ഈ സമ്മേളനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, തീവ്രവാദ വിരുദ്ധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഏജൻസികൾ/ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നിയമം, ഫോറൻസിക്‌സ്, സാങ്കേതികവിദ്യ തുടങ്ങിയ അനുബന്ധ മേഖലകളിലെ വിദഗ്ധർ എന്നിവർ ഭീകരവിരുദ്ധ സമ്മേളനം-2024 ൽ പങ്കെടുക്കുന്നു.