ഒ ടി ടി റിലീസിന് ഒരുങ്ങി ട്രാൻസ് സമൂഹത്തിന്റെ ജീവിതം പറയുന്ന 'എന്നോടൊപ്പം'

ട്രാൻസ് വ്യക്തിയുടെ വീട്, മാതാപിതാക്കൾ, സമൂഹം, പ്രണയം, വിവാഹം, സന്തോഷം, വേദന തുടങ്ങി നിരവധി  വിഷയങ്ങളാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്

ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററി ‘എന്നോടൊപ്പം' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം ആഗസ്റ്റ്‌ 8 ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

മാധ്യമ പ്രവർത്തകനായ പി. അഭിജിത്താണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. ട്രാൻസ് വ്യക്തിയുടെ വീട്, മാതാപിതാക്കൾ, സമൂഹം, പ്രണയം, വിവാഹം, സന്തോഷം, വേദന തുടങ്ങി നിരവധി  വിഷയങ്ങളാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.  

എറണാകുളം, വൈപ്പിൻ സ്വദേശിനിയായ മിയ ശിവറാമിന്റെയും ആദ്യ ട്രാൻസ് ദമ്പതികളായ ഇഷാൻ- സൂര്യ എന്നിവരുടെയും അനുഭവങ്ങൾ പറയുന്ന ‘എന്നോടൊപ്പം’ 2019ലെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു.

തുടർന്ന് ബാംഗ്ലൂർ ക്വിയർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, റീൽ ഡിസൈയേഴ്സ് ചെന്നൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, സൈൻസ് ഫിലിം ഫെസ്റ്റിവൽ, ഒ.ബി.എം ലോഹിതദാസ് സ്മാരക ചലച്ചിത്രമേള, ക്യുലോയിഡ് ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി മേളകളിലും മറ്റ് വേദികളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

പ്രതികാര ഭാവത്തിൽ സണ്ണി ലിയോൺ

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like