കടുവയും പാടാറുണ്ട്...

അമ്മ കടുവയുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് എട്ട് മാസം പ്രായമുള്ള വീറ്റസ് പാടുന്നത്.

പാട്ടുപാടുന്ന കടുവയെകുറിച്ച് നമ്മുക്കത്ര അറിവില്ല, എന്നാൽ പാട്ടുപാടുന്ന ഒരു കടുവയുണ്ട്.റഷ്യയിലെ ഒരു മൃഗശാലയില്‍ കഴിയുന്ന അമുര്‍ കടുവയായ വീറ്റസാണ്  പാട്ടുകാരനായ ആ കടുവ. അമ്മ കടുവയുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് എട്ട് മാസം പ്രായമുള്ള വീറ്റസ് പാടുന്നത്. വീറ്റസിന്റെ ശബ്ദം സാധാരണ കടുവകളുടെ ഘോരമായ അലര്‍ച്ചയില്‍ നിന്ന് വ്യത്യസ്തമായി വളരെ നേര്‍ത്തതാണ്. അമ്മ ബഗീരയ്ക്ക് വീറ്റസിനെ കൂടാതെ വേറെയും കുഞ്ഞുങ്ങളുണ്ട്. അതിനാലാണ് അമ്മയുടെ ശ്രദ്ധ നേടാന്‍ വീറ്റസ് എപ്പോഴും ശബ്ദമുണ്ടാക്കുന്നതെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നത്. മാത്രമല്ല, പ്രശസ്ത റഷ്യന്‍ ഗായകന്‍ വീറ്റസ്-വിറ്റാലി ഗ്രചേവിന്റെ പേരാണ് വീറ്റസിന് നല്‍കിയിരിക്കുന്നത്. സൈബീരിയയിലെ ബര്‍നൗല്‍ മൃഗശാലയിലെ ഈ കടുവക്കുട്ടിയുടെ ശബ്ദത്തെ പക്ഷികളുടേതു പോലുള്ള പാട്ടുമായി വിശേഷിപ്പിക്കുന്നത്. മൃഗശാലയിലെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ് വീറ്റസ്. സോഷ്യല്‍ മീഡിയയിലും വീറ്റസ് താരമാണ്.

നീല ജലാശയത്തിൽ !

Author
No Image

Naziya K N

No description...

You May Also Like