ക്രൈസ്തവസഭക്ക് ഇന്ന് ഓശാന തിരുന്നാൾ

മാനസിക സംഘർഷങ്ങളുമായി ഓടുന്ന ജനതയെ ധ്യാന പൂർവം എളിമയോടെ ജീവിക്കാൻ ഈശോ ക്ഷണിക്കുന്ന ദിവസങ്ങളാണ് ഓശാന ഞായറോടുകൂടി ആരംഭിക്കുന്ന വലിയ നോമ്പ് . 

ജറുസലേമിലേക്കുള്ള  യേശുവിന്റെ വിജയ പ്രവേശനത്തിന്റെ അനുസ്മരണമാണ് ഓശാന ഞായർ . ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ഓശാനയായി ആചരിച്ച് വരുന്നത് . കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ സുവിശേഷ വിവരണങ്ങൾ അടിസ്ഥാനമാക്കിയാണ് ക്രൈസ്തവരിലധികവും ഓശാന ഞായർ ആചരിക്കുന്നത്.

ഓശാന ഞായർ കൊണ്ടാടുന്നതിലൂടെ അമ്പത് നോമ്പിലേക്ക് ക്രൈസ്തവസഭ കടക്കുകയായി . മാനസിക സംഘർഷങ്ങളുമായി ഓടുന്ന ജനതയെ ധ്യാന പൂർവം എളിമയോടെ ജീവിക്കാൻ ഈശോ ക്ഷണിക്കുന്ന ദിവസങ്ങളാണ് ഓശാന ഞായറോടുകൂടി ആരംഭിക്കുന്ന വലിയ നോമ്പ് . ഞങ്ങളെ രക്ഷിക്കണേ എന്നാണ് ഓശാന എന്ന വാക്കിന്റെ അർഥം . യഹൂദ ജനതയുടെ ദേശീയ അടയാളമായ ഒലിവ് ഇല ചില്ലകൾ കൊണ്ടാണ് ജെറുസലേം ദേവാലയത്തിൽ പ്രവേശിച്ച യേശുവിനെ അവർ വരവേറ്റത് . ഇതിന്റെ ഓർമ്മക്കായ് ആഗോള ക്രൈസ്തവസഭ ഓശാന ആഘോഷ വേളയിൽ വിദേശ രാജ്യങ്ങളിൽ ഒലിവ് ഇല ചില്ലകളും , കേരള ക്രൈസ്തവസഭ കുരുത്തോലകളും വിതരണം ചെയ്യുന്നു . ഓശാന ദിനത്തിൽ വെഞ്ചരിച്ച് നൽകുന്ന ഈ ഇലകൾ കുരിശ് ആകൃതിയിൽ നിർമ്മിച്ച് പെസഹാ ദിനത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു .

നാടകം ഒരു സങ്കരകലയോ സമ്പൂർണകലയോ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like