ആട് ജീവിതത്തിലെ നായകൻ നാട്ടിലെത്തി...

എന്നാൽ താങ്ങാനാവാത്ത ജീവിത പ്രയാസങ്ങൾ നജീബിനെ വീണ്ടും മരുഭൂമിയിൽ എത്തിച്ചെന്നാണ് കഥയുടെ ബാക്കി പത്രം.

ആട് ജീവിതത്തിലെ നജീബ് മലയാളികളുടെ മനസ്സിലെ വിങ്ങലാണ്.അന്നം തേടി കടൽ കടന്നു അവിചാരിതമായി മരുഭൂമിയിൽ എത്തപ്പെട്ട നജീബിന്റെ ജീവിതം വായിച്ചു കണ്ണ് നിരയാത്തവർ ആരുമുണ്ടാകില്ല.ബെന്യാമിന്റെ  ആടുജീവിതം വായിക്കുമ്പോൾ അതിലെ നായകനായ നജീബ്  ഇനി ഒരിക്കലും കടൽ കടക്കില്ലെന്നായിരിക്കും  വായനക്കാർ വിശ്വസിക്കുക .എന്നാൽ താങ്ങാനാവാത്ത ജീവിത പ്രയാസങ്ങൾ നജീബിനെ വീണ്ടും മരുഭൂമിയിൽ എത്തിച്ചെന്നാണ് കഥയുടെ ബാക്കി പത്രം.പിന്നീട് നജീബ് അവിടെ ജീവിച്ചു തീർത്തത് 2 പതിറ്റാണ്ട് ആണ്.

ഒടുവിൽ മരുഭൂമി സമ്മാനമായി നൽകിയ കനലും കുളിരും മനസ്സിൽ ബാക്കിവെച്ച് നീണ്ടകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയിരിക്കുകയാണ് ആറാട്ടുപുഴ പത്തിശ്ശേരി ജംഗ്ഷനിൽ തറയിൽ വീട്ടിൽ നാട്ടുകാർ ഷുക്കൂർ എന്ന് വിളിക്കുന്ന നജീബ്.ഒരാഴ്ച്ച മുമ്പാണ് നജീബ് ബഹറിനിൽ നിന്നും നാട്ടിൽ എത്തിയത്.

ആടുജീവിതം എന്ന ബെന്യാമിന്റെ നോവലിലൂടെ നമ്മൾ അടുത്തറിഞ്ഞ നജീബിന്റെ ജീവിതം കഥയും സിനിമയുമായി മലയാളി മനസ്സുകളിൽ നൊമ്പരം തീർക്കുന്നു.ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം  നാട്ടിൽ ജീവിച്ചു തീർക്കാനാണ് നജീബിന്റെ തീരുമാനം.ദുഃഖങ്ങളിലും സന്തോഷങ്ങളിലും ഭാര്യ സഫിയത്ത് കൂടെയുണ്ട്..ബ്ലെസ്സിയുടെ ആടുജീവിതം സിനിമയിൽ പൃഥ്വിരാജ് തന്റെ ജീവിതം എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നറിയാൻ കാത്തിരിക്കുകയാണ് നജീബ്.

കടപ്പാട്-മാധ്യമം ദിനപ്പത്രം.ജെ.എന്‍.യു, കശ്മീര്‍ ഭാഗം; പാര്‍വതി നായികയായ വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

https://enmalayalam.com/news/V8w20TLr

Author
No Image

Naziya K N

No description...

You May Also Like