എക്‌സിമയെ കുറിച്ച് അറിയേണ്ടതെല്ലാം....

എക്‌സിമയുടെ പ്രധാന കാരണങ്ങളിലൊന്നാണ് രോഗപ്രതിരോധശേഷി കുറയുന്നത്..

 സർവസാധാരണമായ ത്വക്ക് രോഗമാണ് എക്‌സിമ  അഥവാ വരട്ടുചൊറി.ത്വക്കിലെ നീർക്കെട്ടാണ് എക്‌സിമ.ചൊറിച്ചിൽ,  ചർമത്തിന് വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.എക്‌സിമയുടെ പ്രധാന കാരണങ്ങളിലൊന്നാണ് രോഗപ്രതിരോധശേഷി കുറയുന്നത്.എക്‌സിമ ഉള്ളവർക്ക് ചർമത്തിൽ അസഹ്യമായ ചൊറിച്ചിൽ ഉണ്ടാവും. ഇത് പകർച്ചവ്യാധിയല്ല.

 ചർമം ചൊറിഞ്ഞു പൊട്ടുമ്പോൾ അണുബാധ ഉണ്ടാകുന്നു.ഈ രോഗബാധ കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലാണ്.എക്‌സിമയുള്ളവർ  ആഹാരകാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.  പാൽ, മുട്ട, സോയാ, കക്കറച്ചി എന്നീ ഉൽപന്നങ്ങൾ ഒഴിവാക്കുക.

ചീര, ബ്രോക്കോളജി, ആപ്പിൾ, ബ്ലൂബെറി തുടങ്ങിയവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താം.മത്തി, സാൽമൻ തുടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് എക്‌സിമയെ  നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. ഗോതമ്പ്, കറുവപ്പട്ട, വാനില,ഗ്രാമ്പു, സിട്രസ് പഴങ്ങൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കുക.പുറമേ രോഗബാധിത ഉള്ളവർ ഡെർമറ്റോളജിസ്റ്റിന്റെ വിദഗ്‌ദ  ഉപദേശം തേടേണ്ടതും  അത്യാവശ്യമാണ്.

 കടപ്പാട്- കേരളകൗമുദി ദിനപത്രം.


മലയാളികളുടെ ഇടയിൽ ക്യാൻസർ രോഗം വർദ്ധിക്കുന്നു... കാരണം എന്ത്?

https://www.enmalayalam.com/news/6z9ERy0n

Author
No Image

Naziya K N

No description...

You May Also Like