കോവിഡ് വാക്‌സിൻ വിതരണം ജനുവരി പതിമൂന്ന് മുതൽ...
- Posted on January 06, 2021
- News
- By Naziya K N
- 548 Views
ഒന്നാം ഘട്ടത്തിൽ കോവിഷീൽഡ് വാക്‌സിനുകളാവും കൂടുതൽ നൽകുക..

രാജ്യത്ത് ജനുവരി 13 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഒന്നാം ഘട്ടത്തിൽ കോവിഷീൽഡ് വാക്‌സിനുകളാവും കൂടുതൽ നൽകുക.5 കോടി ഡോസുകളാണ് ലഭ്യമാക്കുന്നത്.ഒരു കോടി ഡോസ് കൊവാക്‌സിനും സജ്ജമാക്കിയിട്ടുണ്ട്.രണ്ടു വാക്‌സിനുകളും 100%സുരക്ഷിതമാണെന്നും ഡിസിജിഐ ഉറപ്പു നൽകിട്ടുണ്ട് .വാക്‌സിൻ സൂക്ഷിക്കാനായി 29000 ശീതീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.നിർമാതാക്കളിൽ നിന്നും വാങ്ങുന്ന വാക്‌സിൻ ശേഖരം ഹരിയാനയിലെ കർണാൽ ,മുംബൈ,ചെന്നൈ,കൊൽക്കത്ത,എന്നിവിടങ്ങളിലെ സംഭരണശാലകളിൽ വിമാന മാർഗം എത്തിക്കും.ഈ സംഭരണ ശാലകളിൽ നിന്നാണ് സംസ്ഥാനങ്ങളിലെ സംഭരണ ശാലകളിൽ നിന്നാണ് സംസ്ഥാനങ്ങളിലെ കേന്ദ്രീകൃത വാക്‌സിൻ സെന്ററുകളിലേക്ക് എത്തിക്കുക.അവിടെ നിന്ന് ജില്ലാ വാക്‌സിൻ സ്റ്റോറുകളിലേക്കു എത്തിക്കു൦ .ഈ സ്റ്റോറുകളിൽ നിന്നാണ് വാക്‌സിനേഷൻ നടത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുക എന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.