ഇറ്റലിയിലേക്കുള്ള വ്യാജ റസിഡന്റ് പെര്‍മിറ്റ് നല്കി കബളിപ്പിച്ച മലയാളിയെ അറസ്റ്റ് ചെയ്തു.
- Posted on February 26, 2025
- News
- By Goutham prakash
- 342 Views
ഇറ്റലിയിലേക്കുള്ള വ്യാജ റസിഡന്റ് പെര്‍മിറ്റ് നല്കി കബളിപ്പിച്ച കേസില്‍ മലയാളിയെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്.
തോട്ടകാട്ടുക്കല്‍ സ്വദേശി രൂപേഷ് പി ആര് ആണ് അറസ്റ്റിലായത്. മലയാളിയായ ഡിജോ ഡേവിസ് നല്കിയ പരാതിയിലാണ് അറസ്റ്റ്. ജനുവരി 25നാണ് തൃശ്ശൂര്‍ സ്വദേശി ഡിജോ ഡേവിസ് ഇറ്റലിയില്‍ നിന്നും നാടുകടത്തപ്പെട്ട് ദില്ലിയില്‍ എത്തുന്നത്. നാടുകടത്തപ്പെട്ട ഡിജോയുടെ പരാതിയില്‍ ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രൂപേഷ് പിടിയിലാകുന്നത്. കേരളത്തിലെത്തിയാണ് ദില്ലി പൊലീസ് രൂപേഷിനെ പിടികൂടിയത്.
സി.ഡി. സുനീഷ്.
