കൂനൂർ ഹെലികോപ്ടർ അപകടം; മോശം കാലാവസ്ഥ കാരണമെന്ന് നിഗമനം
- Posted on January 06, 2022
- News
- By Sabira Muhammed
- 204 Views
അപകടത്തിൽ പൈലറ്റുമാർ സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടത്തിൽ പൈലറ്റുമാർ സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. കോപ്റ്റർ മേഘങ്ങൾക്കിടയിൽ പെട്ട് ഹെലികോപ്റ്റർ കുന്നിലിടിക്കുയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന് ഇന്നലെയാണ് കൈമാറിയത്. റിപ്പോർട്ടിൽ അന്വേഷണ സമിതി ഹെലികോപ്റ്റർ യാത്രയ്ക്കുൾപ്പടെ നിലവിലുള്ള പ്രോട്ടോക്കോളിൽ വരുത്തേണ്ട മാറ്റങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.
അട്ടിമറിയില്ലെന്ന് കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമോ എന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും മോശം കാലാവസ്ഥ കാരണമുള്ള പിഴവ് മൂലമാകാം അപകടം നടന്നതെന്നാണ് നിഗമനം.