വനിതാ ഹോക്കി താരത്തിനെതിരെ ജാതിയ അധിക്ഷേപം
- Posted on August 07, 2021
- Sports
- By Aleena T Jose
- 349 Views
വനിത ഹോക്കി താരം വന്ദന കതാരിയുടെ കുടുംബത്തിന് നേരായാണ് ജാതിയ അധിക്ഷേപം ഉണ്ടായത്.

ടോക്യോ ഒളിoബിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ സെമിഫൈനൽ വരെ എത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഹരിദ്വാർ സ്വദേശിനിയായ വന്ദന കതാരിയുടെ കുടുംബത്തിനെതിരെയാണ് ജാതിയ അധിക്ഷേപം.
ഇരുചക്ര വാഹനത്തിൽ വന്ന രണ്ട് പേർ. വന്ദനയുടെ വീടിന് മുമ്പിൽ പടക്കം പൊട്ടിച്ചും താഴ്ന്നജത്തിക്കാരെ കളിയാക്കും വിധത്തിലുള്ള പ്രേത്യേക തരം നൃത്തചുവടുകൾ കാണിച്ചുമായിരുന്നു അധിക്ഷേപിച്ചത്. ഇതിനെതുടർന്ന് താരത്തിന് പിന്തുണയുമായി പട്ടിക ജാതി പട്ടികഗോത്ര വർഗ കമ്മീഷൻ രംഘത്ത് വന്നു. ഇത്തരം ജാതിച്ചിന്തകൾക്കെതിരെ സമൂഹം ഒറ്റകെട്ടായി പ്രതികരിക്കണമെന്ന് കമ്മീഷൻ അഭ്യർത്ഥിച്ചു.
ജാതി മത ബേധമന്യേ ജീവിക്കാനാഗ്രഹിക്കുന്ന ഈ പുതിയ കാലഘട്ടത്തിൽ വർഗീയത വച്ചുപുലർത്തുന്ന സമൂഹത്തിന്റെ ഇത്തരം പ്രവർത്തികൾ പുതുതലമുറയ്ക്ക് യോജിച്ച ഒന്നല്ല. അതിനാൽ നാം ഇവരുടെ ഇത്തരം വർഗീയ പ്രവർത്തികൾക്കെതിരെ പ്രതികരിക്കുക തന്നെ വേണം.