നെയ്മറിന്റെ ആഗ്രഹം; ഫൈനലിൽ എതിരാളികളായി അർജൻ്റീനയെ കിട്ടണം
- Posted on July 06, 2021
- Sports
- By Sabira Muhammed
- 334 Views
ഫൈനലിൽ അർജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് ആഗ്രഹം. അർജൻ്റീന ടീമിൽ എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നത്

ചിരവൈരികളായ അർജൻ്റീനയെ കോപ്പ അമേരിക്ക ഫൈനലിൽ എതിരാളികളായി ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ബ്രസീൽ മിന്നും താരം നെയ്മർ. ബ്രസീൽ നാളെ നടക്കുന്ന അർജൻ്റീന-കൊളംബിയ സെമിഫൈനലിൽ അർജൻ്റീനയെ പിന്തുണച്ചു. പെറുവിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനു ശേഷം സംസാരിക്കവേയാണ് നെയ്മർ അർജൻ്റീനയ്ക്ക് പിന്തുണ നൽകിയത്.
“ഫൈനലിൽ അർജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് ആഗ്രഹം. അർജൻ്റീന ടീമിൽ എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നത്". ഫൈനലിൽ ഞങ്ങൾ തന്നെ ജയിക്കും. നെയ്മർ പറഞ്ഞു.
ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറുവിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിൻ്റെ വിജയം. ലൂകാസ് പക്വേറ്റയാണ് 35ആം മിനിട്ടിൽ വിജയഗോൾ നേടിയത്. ഇതോടെ ഫൈനലിലേക്കുള്ള ടിക്കറ്റ് ബ്രസീൽ ഉറപ്പിച്ച് കഴിഞ്ഞു.