അമിത് ചക്കാലയ്ക്കൽ നായകനാകുന്ന 'തേര്' ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
- Posted on September 01, 2021
- Cinemanews
- By JAIMOL KURIAKOSE
- 207 Views
നിയമങ്ങൾക്കും നിയമപാലകർക്കും എതിരെയുള്ള നായകന്റെ പോരാട്ടമാകും ഈ ചിത്രമെന്ന് ടൈറ്റിൽ പോസ്റ്റർ വ്യക്തമാക്കുന്നു

ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രമാണ് തേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാള ചലച്ചിത്രരംഗത്തെ നിരവധി പേർ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്‍തിട്ടുണ്ട്. എസ് ജെ സിനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി പി സാം നിര്‍മിക്കുന്ന ചിത്രം കുടുംബകഥയുടെ പാശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രില്ലറാണ്.
ചതുരംഗക്കളവും, അതിലെ തേരും, പോലീസ് തൊപ്പിയും, വിലങ്ങും, തോക്കും, ഉൾപ്പെട്ട പോസ്റ്റർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നിയമങ്ങൾക്കും നിയമപാലകർക്കും എതിരെയുള്ള നായകന്റെ പോരാട്ടമാകും ഈ ചിത്രമെന്ന് ടൈറ്റിൽ പോസ്റ്റർ വ്യക്തമാക്കുന്നു.
ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആർ. ജെ. നിൽജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗവൺമെന്റിന്റെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സെപ്റ്റംബർ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചേക്കും.