പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ സൈക്കോ എന്ന വിശേഷണം പൂർണമായും യോജിക്കുന്ന ഒരു വിചിത്ര ജീവി.

മീനുകളുടെ നാവ് മുറിച്ചുമാറ്റി,മുറിച്ചുമാറ്റിയ നാവിന്റെ സ്ഥാനത് കുടുംബ സമേതം താമസം ആക്കുന്ന സൈക്കോ.

കടലിൽ വസിക്കുന്ന ഒരു പരാദം (parasite) ആണ് സൈമതൊവ എക്‌സിഗ്വാ

മറ്റൊരു സവിശേഷത ഇവ protandric hermaphrodite എന്ന ജീവി വിഭാഗത്തിൽ പെടുന്നവയാണ്,അതായത് ഇവയിലെ ആൺജീവികൾക്ക് പ്രായപൂർത്തി ആകുമ്പോൾ ആവശ്യാനുസരണം പെണ് ജീവികളായി മാറാൻ കഴിയും.


ജീവിതചക്രം

പ്രായപൂർത്തി ആകാത്ത ആണ് ജീവികൾ,മീനിന്റെ ചെകിള വഴി ഉള്ളിൽ പ്രവേശിക്കുകയും അവയിൽ ഒന്ന് പ്രായപൂർത്തി ആകുമ്പോൾ പെണ് ജീവി ആയി മാറുകയും,ഈ പെണ് ജീവി മീനിന്റെ നാവിൽ സ്ഥാനം പിടിക്കുകയും ചെയ്യുന്നു.നാവിൽ പറ്റിപ്പിടിച്ച പെൻജീവി സാവധാനം ആ നാവിൽ നിന്ന് രക്തം കുടിക്കാൻ ആരംഭിക്കുകയും,നാവ് നിർജീവം ആയി അടർന്ന് പോകുന്നത് വരെ ഇത് തുടരുന്നു.

ശേഷം അടന്നു പോയ നാവിന്റെ സ്ഥാനത് ഒരു കൃത്രിമ നാവ് പോലെ തുടരുകയും,മീനിന്റെ രക്തവും ഭക്ഷണ അവശിഷ്ടവും ഭക്ഷിച്ച ജീവിതം തുടരുകയും ചെയ്യുന്നു.അവിടെ വെച്ച തന്നെ ആണ് ജീവികളുടെ സഹായത്തോടെ പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നു.

Author
Resource Manager

Jiya Jude

No description...

You May Also Like