തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്കക്ഷേമ ഫണ്ട് തട്ടിപ്പ് ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

രാഷ്ട്രീയ നേതാക്കൾക്കെതിരെ തെളിവില്ലെന്ന് പൊലീസ് വിശദീകരിച്ചു

തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്കക്ഷേമ ഫണ്ട് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. തട്ടിപ്പിൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് മാത്രം പങ്കെന്നാണ് പൊലീസ് വിലയിരുത്തൽ.

രാഷ്ട്രീയ നേതാക്കൾക്കെതിരെ തെളിവില്ലെന്ന് പൊലീസ് വിശദീകരിച്ചു. കോർപ്പറേഷനിലെ സീനിയർ ക്ലർക്ക് രാഹുൽ ഉൾപ്പെടെ 11 പേരാണ് പ്രതികൾ.

തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്ക വിഭാഗക്കാർക്ക് നൽകേണ്ടിയിരുന്ന ധനസഹായം വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തെന്നായിരുന്നു കേസ്. ധനസഹായത്തിന് അപേക്ഷ നൽകുന്നവരുടെ പേരിൽ തുക അനുവദിച്ച ശേഷം അവരുടേതിന് പകരം പ്രതികളുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

ഏകദേശം ഒരു കോടി നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 46 അകൗണ്ടിലേക്ക് പണം വക മാറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

വിസ്മയ കേസ്; ഞാൻ നിരപരാധിയാണ്, കേസ് കെട്ടിച്ചമച്ചതാണെന്ന് വിസ്മയയുടെ ഭർത്താവ്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like