നിയന്ത്രണം വിട്ട് ബസ്സ് മറിഞ്ഞു, കുട്ടികളടക്കം നാല്പതോളം പേർക്ക് പരിക്കേറ്റു.
- Posted on February 04, 2025
- News
- By Goutham Krishna
- 35 Views

കോഴിക്കോട്:
അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. സ്കൂൾ കുട്ടികളടക്കം 40ഓളം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. 40 പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്.
സ്വന്തം ലേഖകൻ.