മധ്യപ്രദേശിലെ ഖനിയിൽ നിന്നും കണ്ടെത്തിയത് ഒരു കോടിയോളം രൂപ വിലമതിക്കുന്ന വജ്രം

വജ്രം കണ്ടെത്തിയ ആഴം കുറഞ്ഞ ഖനി  അഞ്ച് പങ്കാളികൾക്കൊപ്പം പാട്ടത്തിന് എടുത്തത് 

ഖനിയിൽ നിന്ന് കണ്ടെത്തിയത് ഒരു കോടി രൂപയിലധികം വിലമതിക്കുന്ന വജ്രം. ചെറുകിട ഇഷ്ടിക ചൂള കച്ചവടം നടത്തുന്ന ആൾക്കാണ് ഈ 26.11 കാരറ്റ് വജ്രം ലഭിച്ചത്. മധ്യപ്രദേശിലെ പന്ന ടൗണിലെ കിഷോർഗഞ്ച് നിവാസിയായ സുശീൽ ശുക്ലയും കൂടെയുള്ളവരും ചേർന്ന് തിങ്കളാഴ്ച കൃഷ്ണ കല്യാൺപൂർ പ്രദേശത്തിനടുത്തുള്ള ഖനിയിൽ നിന്നാണ് വജ്രം കണ്ടെത്തിയത്. രത്നം രണ്ട് ദിവസത്തിനുള്ളിൽ ലേലത്തിന് വയ്ക്കും.

1.2 കോടി രൂപയിലധികം രൂപ ലഭിക്കുന്ന വജ്രമാണിത് എന്നാണ് വിലയിരുത്തൽ. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 380 കിലോമീറ്റർ അകലെയുള്ള പന്ന ജില്ലയിൽ 12 ലക്ഷം കാരറ്റോളം വിലമതിക്കുന്ന വജ്രങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനുമുമ്പ് 2021 സെപ്റ്റംബറിൽ മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഒരു ഖനിയിൽ നിന്ന് 15 വർഷത്തെ തിരച്ചിലിന് ശേഷം നാല് തൊഴിലാളികൾ ചേർന്ന് 8.22 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു. വർഷങ്ങൾ നീണ്ട തെരെച്ചിലിനൊടുവിൽ 40 ലക്ഷം രൂപയോളം വിലമതിക്കുന്ന ഈ കല്ല് തൊഴിലാളികൾക്ക് ലഭിച്ചത്.

ഇന്ന് രാവിലെ 11 മണി വരെ തൃപ്പുണിത്തുറയിൽ പൊതു ദർശനം


Author
Journalist

Dency Dominic

No description...

You May Also Like