പതിനെട്ട് വയസ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്ന് സുപ്രീം കോടതി.

എന്തുകൊണ്ട് പതിനെട്ട് വയസ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തു കൂടായെന്നതിന് താൻ ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ പറഞ്ഞു.

പതിനെട്ട് വയസ് കഴിഞ്ഞ ആര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. പ്രലോഭനം, ഭീഷണി എന്നിവയിലൂടെ ഉള്ള നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങള്‍ തടയാണമെന്നാവിശ്യപെട്ട്  അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രിം കോടതിയുടെ വിശദീകരണം. പ്രശസ്തി മാത്രം ലക്ഷ്യം വെച്ചുള്ളതാണ് ഇത്തരം ഹര്‍ജികളെന്നും കോടതി അഭിപ്രായപ്പെട്ടു . 

എന്തുകൊണ്ട് പതിനെട്ട് വയസ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തു കൂടായെന്നതിന് താൻ ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ പറഞ്ഞു. കനത്ത പിഴ ചുമത്തുമെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ ഹര്‍ജി പിന്‍വലിച്ചത്.

വർദ്ധിക്കുന്ന കോവിഡ് രോഗികൾ: ആശങ്കയിൽ ആരോഗ്യവകുപ്പ് !

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like