സംസ്ഥാനത്തെ മുഴുവന്‍ റോഡുകളിലും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറങ്ങി കേസുകള്‍ ചാര്‍ജ് ചെയ്യുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കാത്ത പക്ഷം സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ മുന്നറിയിപ്പ് ഇല്ലാതെ നിര്‍ത്തിവെക്കുവാന്‍ നിര്‍ബന്ധിതമായി തീരുമെന്ന്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റോഡ് ഉപയോഗിക്കുന്നവര്‍ സ്വകാര്യ ബസുകള്‍ ആണ് എങ്കിലും അപകടനിരക്ക് ഏറ്റവും കുറവ് സ്വകാര്യ ബസുകള്‍ക്ക് ആണ്

വടക്കഞ്ചേരിയില്‍ നടന്ന ടൂറിസ്റ്റ് ബസ് അപകടത്തിന് ശേഷം സംസ്ഥാനത്ത് സ്വകാര്യ ബസുകളെ സ്പീഡ് ഗവര്‍ണര്‍, ലൈറ്റുകള്‍, എയര്‍ഹോണ്‍ തുടങ്ങി വിവിധ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ റോഡുകളിലും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറങ്ങി കേസുകള്‍ ചാര്‍ജ് ചെയ്യുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കാത്ത പക്ഷം സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ മുന്നറിയിപ്പ് ഇല്ലാതെ നിര്‍ത്തിവെക്കുവാന്‍ നിര്‍ബന്ധിതമായി തീരുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റോഡ് ഉപയോഗിക്കുന്നവര്‍ സ്വകാര്യ ബസുകള്‍ ആണ് എങ്കിലും അപകടനിരക്ക് ഏറ്റവും കുറവ് സ്വകാര്യ ബസുകള്‍ക്ക് ആണ്. ഏറ്റവും എളുപ്പത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന് കയ്യില്‍ കിട്ടുന്ന വാഹനം എന്നനിലയില്‍ സ്വകാര്യ ബസുകളെ ഇങ്ങനെ വേട്ടയാടി ഷോ കാണിക്കുന്നതിനു പകരം നിയമവിരുദ്ധആയി സര്‍വീസ് നടത്തുന്ന മറ്റു വാഹനങ്ങളെ പിടിച്ചു തങ്ങളുടെ മിടുക്ക് കാട്ടാന്‍ എന്തു കൊണ്ട് തയ്യാറാവുന്നില്ല.
മിനിമം 7500 രൂപയാണ് ഫൈന്‍ ഈടാക്കി കൊണ്ടിരിക്കുന്നത്.അതിനു പുറമെ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും, ഇന്‍ഷുറന്‍സും ഇല്ലാത്ത ഒട്ടനവധി വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ നോക്കിയാല്‍ അറിയമെന്നരിക്കെ അത്തരം നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് ചൂട്ടു പിടിക്കുന്നവര്‍ പാവപ്പെട്ട ബുസുടമകളുടെ മേല്‍ കുതിര കയറുന്നത് നിര്‍ത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോവിഡിന് ശേഷം സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ഒരു വിധം സര്‍വീസ് പുനരാരംഭി ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരത്തില്‍ സ്വകാര്യ ബസ് ഉടമകളെ വേട്ടയാടുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാനും സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.കെ മൂസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ എന്‍ വിദ്യാദരന്‍, രാധാകൃഷ്ണന്‍, പ്രദീപ്, പവിത്രന്‍, ശ്രീകുമാര്‍, ജോയ് ചെട്ടിശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.