ഓണസമ്മാനവുമായി സർക്കാർ

പട്ടിക ജാതി പട്ടികവർഗം വിഭാഗകർക്കാണ് ഓണ സമ്മാനമായി സർക്കാർ ആയിരം രൂപ വീതം നൽകുക

ഓണം പ്രമാണിച്ച് അറുപത് വയസിന് മുകളിൽ പ്രായമുള്ള  പ്രത്യേക വിഭാഗർക്കാർക്  ധനസഹായം നൽകാൻ സർക്കാർ തീരുമാനം. പട്ടിക ജാതി പട്ടികവർഗം വിഭാഗകർക്കാണ് ഓണ സമ്മാനമായി സർക്കാർ ആയിരം രൂപ വീതം നൽകുക. 57,655 പേർക്കാണ് തുക ലഭിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5.75 കോടി അനുവദിച്ചിട്ടുണ്ട്. പരിഗണയിൽ വരുന്ന വിഭാഗകാരിൽ എല്ലാ മുതിർന്ന ആളുകൾക്കും തുക ലഭിക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ബാങ്ക് വഴിയും അല്ലാത്തവർക്ക് നേരിട്ടും തുക ലഭ്യമാക്കുമെന്ന്  മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

ഓശാനാം ഭവനിലെ 77 വല്യപ്പച്ചൻമാർക്ക് മകനായി - വിൻസെന്റ് ജോൺ

Author
Citizen journalist

Krishnapriya G

No description...

You May Also Like