കുസാറ്റിലെ ഷിപ്പ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് അമ്പതിൻറെ നിറവിൽ.
- Posted on December 20, 2024
- News
- By Goutham prakash
- 321 Views
കൊച്ചി: കൊച്ചി ശാസ്ത്ര
സാങ്കേതികസർവകലാശാലയിൽ
ആയിരക്കണക്കിന് പ്രഗൽഭരായ
എൻജിനീയർമാരെ വാർത്തെടുത്തഷിപ്പ്
ടെക്നോളജി ഡിപ്പാർട്ട്മെൻറ് കപ്പൽ
സാങ്കേതികവിദ്യ പഠനരംഗത്ത് 50 വർഷം
പൂർത്തിയാക്കുന്നു.
ഇതിനോടനുബന്ധിച്ച്ഡിസംബർ 21നു
വിപുലമായ ആഘോഷങ്ങൾ കുസാറ്റിൽ
നടക്കും. സുവർണ ജൂബിലിയുടെ ഭാഗമായി
ഡിപ്പാർട്ട്മെൻറിലെവിദ്യാർത്ഥി കൂട്ടായ്മയായ
സൊസൈറ്റി ഓഫ് നേവൽ ആർക്കിടെക്ചർ
സ്റ്റുഡൻസിൻറെ വാർഷിക സാങ്കേതിക
ജേർണൽ ആയഷിപ്സ്ടെക്നികിൻറെ
സുവർണ ജൂബിലി പതിപ്പ് പുറത്തിറക്കും.
1981-ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ
ആരംഭിച്ച ഈജേർണൽ, 34 പതിപ്പുകളിലൂടെ
സമകാലിക സാങ്കേതികയും വ്യവസായപരമായ
അറിവുകളും ഉൾകൊണ്ട്
ഒരുആഗോളനിലവാരത്തിലുള്ള
പ്രസിദ്ധീകരണമായി വളർന്നു. ഈ സുവർണ
ജൂബിലി പതിപ്പ് കൊച്ചിൻ ഷിപ്പ്യാർഡ്
ലിമിറ്റഡിൻറെചെയർമാനും മാനേജിങ്
ഡയറക്ടറുമായ മധു. എസ്. നായർ പ്രകാശനം
ചെയ്യും. ഇത് ഷിപ്സ്ടെക്നികിൻറെ
വളർച്ചയിലെ ഒരുനിർണായക ഘട്ടമായിരിക്കും.
പ്രദർശനത്തിന് ശേഷം ഈ പതിപ്പ്
പ്രേക്ഷകർക്ക് സ്നാസ്-ൻറെ ഔദ്യോഗിക
വെബ്സൈറ്റിലൂടെവായിക്കാവുന്നതാണ്.
