കോവിഡിന് അവസാനം, ഇനി തുടങ്ങാം പുതിയ ഒരു ജീവിതം...

കോവിഡ് അവസാനിക്കാൻ പോകുന്നു.പ്രതീക്ഷകൾ  പങ്കുവെച്ച്‌  WHO !!


വാക്‌സിൻ  പരീക്ഷങ്ങൾ അനുകൂല ഫലങ്ങൾ നൽകാൻ  ആരംഭിച്ചു എന്നും കോവിഡിന്റെ പരിസമാപ്തിക്കായി ലോകത്തിന് സ്വപ്നം  കാണാൻ ആരംഭിക്കാമെന്നും ലോകാരോഗ്യ സംഘടന മേധാവി തെദ്രോസ്‌ അധനോം ഗബ്രീയേസിസ് .. ഉത്പാദനത്തിനും ഉപഭോഗത്തിനും മുമ്പുണ്ടായിരുന്ന അതെ നിലയിലേക്ക് ലോകം തിരിച്ചെത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു .വാക്സിനുകൾക്കുള്ള  കൂട്ടയോട്ടത്തിനിടെ സമ്പന്ന രാഷ്ട്രങ്ങൾ ദരിദ്ര രാഷ്ട്രങ്ങളെ ചവിട്ടിയമർത്തരുതെന്നും വാക്സിൻ സ്വകാര്യ സ്വത്തായി കാണാതെ ലോകത്തെല്ലായിടത്തും ഒരേപോലെ വിതരണം ചെയ്യാനുള്ള നടപടികൾ രാജ്യങ്ങൾ സ്വീകരിക്കണമെന്നും തെദ്രോസ്‌ അധനോം ഗബ്രീയേസിസ് വ്യക്തമാക്കി.


വൈറസിനെ നമുക്ക്  നശിപ്പിക്കാം.എന്നാൽ അതിലേക്കുള്ള വഴി അപകടകരവും അവിശ്വസനീയവുമാണ് .മനുഷ്യത്വത്തിന്റെ നന്മയും ഏറ്റവും മോശമായ വശവും കോവിഡ് കാലം നമുക്ക്‌  കാണിച്ചുതന്നു .സഹാനുഭൂതിയും നിസ്വാർത്ഥതയും  നിറഞ്ഞ പ്രചോദനപരമായ പ്രവർത്തികളുടെയും  ഗവേഷണങ്ങളുടെയും പുത്തൻ ആവിഷ്കാരങ്ങളുടെയും അത്ഭുതാവഹമായ നേട്ടങ്ങളും കോവിഡ്  കാലത്തുണ്ടായി എന്നാൽ  അതിനൊപ്പം തന്നെ  സ്വാർത്ഥ താല്പര്യങ്ങളെയും പഴിചാരലുകളെയും  ഭിന്നതയും  കണ്ടു എന്നും  തെദ്രോസ്‌ അധനോം അഭിപ്രായപ്പെട്ടു  .

ഗൂഢാലോചനകൾ കാരണം  ശാസ്ത്രം പിന്തള്ളപ്പെട്ടുവെന്നും ഭിന്നത ഐക്യത്തെ തകർത്തു എന്നും  സ്വാർത്ഥത ത്യാഗത്തെ മറികടന്നു ചിലയിടങ്ങളിൽ വൈറസ് വ്യാപനം കൂട്ടിയെന്നും തെദ്രോസ്‌ അധനോം വിമർശിച്ചു.ഒപ്പം രോഗ വ്യാപനവും മരണവും കൂടുന്ന രാജ്യങ്ങളെ കുറിച്ച്‌   പേരെടുത്തു പറയാതെയും  അദ്ദേഹം വിമർശിച്ചു.

കടപ്പാട്-സമകാലിക മലയാളം 

Author
No Image

Naziya K N

No description...

You May Also Like