വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് ബസുകള്‍ 'ഫിറ്റ്' ആകണമെന്ന് സര്‍ക്കാര്‍; പ്രതിസന്ധിയിൽ സ്കൂളുകൾ

രണ്ട് വർഷത്തോളം ഉപയോഗിക്കാതിരുന്ന വാഹനങ്ങൾക്ക് ടാക്സ് അടക്കാനും ഫിറ്റ്നസ് ഉറപ്പ് വരുത്താനും വന്‍ തുക ചിലവഴിക്കേണ്ടി വരും 

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് കേരളാ സര്‍ക്കാര്‍. ഇതിന് മുന്നോടിയായി സ്കൂൾ വാഹനങ്ങളുടെ സുരക്ഷ അടുത്തമാസം 20നകം ഉറപ്പാക്കണമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ രണ്ട് വർഷത്തോളം ഉപയോഗിക്കാതിരുന്ന വാഹനങ്ങൾക്ക് ടാക്സ് അടക്കാനും ഫിറ്റ്നസ് ഉറപ്പ് വരുത്താനും വന്‍ തുക ചിലവഴിക്കേണ്ടി വരും. സര്‍ക്കാര്‍ സ്കൂളുകളിൽ ഈ തുകയെല്ലാം പിടിഎ കണ്ടേത്തേണ്ടിയും വരും.

മിക്ക സർക്കാർ സ്കൂളുകളിലും എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടോ ജില്ല പ‌ഞ്ചായത്ത് ഫണ്ടോ ഉപയോഗിച്ചാണ് വാഹനങ്ങൾ  വാങ്ങുന്നത്. സ്കൂൾ കോവിഡ് കാലത്ത് അടഞ്ഞ് കിടന്നതിനാൽ പിടിഎ ക്ക് പണം കണ്ടെത്താൻ കഴിയാതായതോടെ ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാന ചോദ്യം.  രു സീറ്റിൽ ഒരു വിദ്യാർത്ഥിയെ മാത്രമേ ഇരിക്കാൻ അനുവദിക്കു എന്ന നിര്‍ദ്ദേശം എത്ര മാത്രം പ്രായോഗികമെന്നതിലും സംശയമുണ്ട്. 

എയിഡഡ് വിദ്യാലയങ്ങളിലാകട്ടെ മാനേജ്മെന്‍റുകളാണ്  സ്കൂള്‍ ബസുകളുടെ ചെലവിന്‍റെ ഒരു ഭാഗം വഹിക്കുന്നത്. എങ്കിലും സ്കൂളുകളിൽ രണ്ടിലേറെ വാഹനങ്ങൾ ഉണ്ടെങ്കിൽ ചിലവ് പതിന്മടങ്ങാവും. ഈ മേഖലയില്‍ നിന്നുയരുന്ന ആവശ്യം ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ് ഫീസ് എന്നിവ ഒഴിവാക്കി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ്. 

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി  സ്കൂൾ ബസ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച് ഗതാഗത മന്ത്രിയുമായി  ചൊവ്വാഴ്ച ചർച്ച നടത്തുമെന്ന് അറിയിച്ചു.എല്ലാ സ്കൂളുകൾക്കും ഫണ്ട് നൽകുക പ്രയോഗികമായിരിക്കില്ല. അതിനാൽ പിടിഎക്ക് ഫണ്ട് കുറവുള്ള സ്കൂളുകൾക്ക് പൊതുജനങ്ങളുടെ സഹായം വേണം. ഇതിനായി അധ്യാപക സംഘടനകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പടെ ഇതുസംബന്ധിച്ച് ചർച്ച നടത്തുമെന്നും കുട്ടികളെ മാത്രം കൊണ്ട് പോകുന്ന തരത്തിൽ കെഎസ്ആർടിസി സർവീസ് ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഒബിസി പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്താനുള്ള ഒരുക്കവുമായി കേന്ദ്രസർക്കാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like