ചരിത്രത്തില്‍ ആദ്യം ; ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം യുഎഇയിലെത്തി

ദുബൈ: ചരിത്രത്തില്‍ ആദ്യമായി ഇസ്രയേലില്‍ നിന്നുള്ള യാത്രാ വിമാനം യുഎഇല്‍ എത്തി. ഇസ്രായേല്‍- യുഎഇ സമാധാന കരാറിന് പിന്നാലെയാണ് ആദ്യവിമാനം അബുദാബിയില്‍എത്തിയത്. സൗദി അറേബ്യയുടെ വ്യോമ മേഖലയിലൂടെയായിരുന്നു യാത്ര. ആദ്യമായാണ് ഒരു ഇസ്രായേല്‍ വിമാനം സൗദി വ്യോമ മേഖലയില്‍ എത്തുന്നത്. ഹിബ്രു, അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സമാധാനം എന്ന് വിമാനത്തില്‍ രേഖപ്പെടുത്തിയരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകനും പ്രധാന ഉപദേശകനുമായ ജാറെദ് കുഷ്‌നറും അമേരിക്കയുടെ ഇസ്രായേലിന്റെയും പ്രതിനിധികളും ആദ്യ യാത്രയുടെ ഭാഗമായി.ആദ്യമയാണ് ഒരു ഗള്‍ഫ് രാഷ്ട്രം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ് ഇരു രാജ്യങ്ങളും കങ്ങളും കരാറിലെത്തിയത്. നിരവധി രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധത്തില യുഎഇയെ വിമര്‍ശിച്ചിരുന്നു

Author
ChiefEditor

enmalayalam

No description...

You May Also Like