ഫുട്ബോൾ ഇതിഹാസം ഡീഖോ മറഡോണ അന്തരിച്ചു...

വിടപറഞ്ഞത് പച്ചപ്പുൽ മൈധാനത്തിൽ കാൽ പന്ത്  കൊണ്ട് വിസ്മയം തീർത്തയാൾ...

അര്ജന്റീനിയൻ  ഫുട്ബാൾ ഇതിഹാസം മറഡോണ വിടവാങ്ങി.60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ  തുടർന്നായിരുന്നു അന്ത്യം.അര്ജന്റീനയ്ക് വേണ്ടി 91 രാജ്യാന്തര  മത്സരങ്ങൾ കളിക്കുകയും  അതിൽ നിന്നും 34 ഗോളുകൾ മറഡോണ  നേടിയിട്ടുണ്ട്. 4 ലോകകപ്പ്  മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.1986 ലെ മറഡോണയുടെ കാൽ കരുത്തിലാണ് അര്ജന്റീന   ചമ്പിയൻമാരാകുന്നത് .ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ദൈവത്തിന്റെ കൈ ഉൾപ്പടെ 2 ഗോൾ നേടി  ആ മത്സരത്തെ  ഫുട്ബോൾ പ്രേമികൾക്കിടയിൽ  എന്നും ഓർമിക്കുന്ന മത്സരമാക്കിമാറ്റാൻ  മറഡോണയ്ക് കഴിഞ്ഞു.ലോകം  ഡ്രിബലിങ്  എന്താണെന്ന് പഠിച്ചതും മറഡോണയിലൂടെയായിരുന്നു.ഒക്ടോബർ 30നു  ആയിരുന്നു മറഡോണ 60 ആം  ജന്മദിനം ആഘോഷിക്കുന്നത്. തലച്ചോറിലെ രക്ത  സ്രാവത്തെ തുടർന്ന് അദ്ദേഹം ചികിത്സയിൽ ആയിരുന്നു .


Author
No Image

Naziya K N

No description...

You May Also Like