പ്രചാരണ കോലാഹലങ്ങൾക്കു വിട: ഇന്ന് നിശ്ശബ്ദ പ്രചാരണം മാത്രം .

കോവിഡ് രോഗികൾക്കും അവസാനമണിക്കൂറിൽ വോട്ട് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 

ഒന്നരമാസത്തോളം നീണ്ട സംഭവബഹുലമായ പ്രചാരണത്തിനൊടുവിൽ കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ഒറ്റദിവസംകൊണ്ട് പരാമവധി വീടുകൾ കയറിയിറങ്ങി ഒച്ചയും ബഹളവുമില്ലാതെ കൂടുതൽ വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളും ഒരുങ്ങിക്കഴിഞ്ഞു . 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളിൽ വൈകീട്ട് ഏഴുവരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.

കോവിഡ് പശ്ചാത്തലത്തിൽ ഒരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയതോടെ കഴിഞ്ഞ തവണത്തെക്കാൾ പോളിങ്‌ ബൂത്തുകളുടെ എണ്ണം വർധിച്ചിട്ടുണ്ട് . 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും തപാൽവോട്ട് ഏർപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷൻ കോവിഡ് രോഗികൾക്കും അവസാനമണിക്കൂറിൽ വോട്ട് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കി. ഇതിന് വേണ്ടി എല്ലാ ബൂത്തുകളിലും ബ്രെയിലി ലിപിയിൽ തയ്യാറാക്കിയ ഡമ്മി ബാലറ്റ് പേപ്പറും സജ്ജീകരിക്കും.

നടനും - തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ അന്തരിച്ചു.

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like