സുരക്ഷിതയാത്രയ്‌ക്ക്‌ മെട്രോ റെഡി; സര്‍വീസ്‌ തിങ്കളാഴ്‌ച പുനരാരംഭിക്കും

കോവിഡ് കാലത്തെ സുരക്ഷിതയാത്രയ്ക്കായി മെട്രോ ട്രെയിന്‍ കോച്ചുകള്‍ ആലുവ മുട്ടത്തെ യാര്‍ഡില്‍ ഒരുങ്ങി.


കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷം മെട്രോ സര്‍വീസ് തിങ്കളാഴ്ച പുനരാരംഭിക്കുക.

മെട്രോ പുനരാരംഭിക്കുമ്ബോള്‍ കോച്ചുകള്‍ക്കുള്ളിലെ ശീതീകരണസംവിധാനം പഴയതുപോലെ തണുപ്പുപകരുന്നതാകില്ല. ചൂടും തണുപ്പും കഠിനമായി അനുഭവപ്പെടാത്തവിധം 26 ഡിഗ്രി സെന്റിഗ്രേഡില്‍ കോച്ചിനുള്ളിലെ താപനില നിലനിര്‍ത്തും. ട്രെയിന്‍ സ്റ്റേഷനുകളില്‍ എത്തുമ്ബോള്‍ കോച്ചുകള്‍ക്കുള്ളിലെ ജലാംശത്തിന്റെ അളവ് 70 ഡിഗ്രി സെല്‍ഷ്യസായി നിലനിര്‍ത്താനുള്ള ക്രമീകരണങ്ങളും നടത്തി. ഇതിനായി ആവശ്യത്തിന് ഹ്യുമിഡിറ്റി മീറ്ററുകള്‍ വാങ്ങിയിട്ടുണ്ട്. താഴ്ന്ന താപനിലയില്‍ കൊറോണ വൈറസുകള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തയ്യാറെടുപ്പുകള്‍.

പത്തുമിനിറ്റ് ഇടവേളയില്‍ പത്ത് ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസിനുണ്ടാകുക. ഓട്ടത്തിനിടെ 10 സെക്കന്‍ഡുമുതല്‍ 20 സെക്കന്‍ഡുവരെ സ്റ്റേഷനുകളില്‍ നിര്‍ത്തിയിടും. സ്റ്റേഷനുകളില്‍ പ്രവേശിക്കുമ്ബോള്‍ത്തന്നെ യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച്‌ സാനിറ്റൈസര്‍ നല്‍കും. വിവരങ്ങള്‍ നല്‍കുന്നതിനായി യാത്രക്കാര്‍ ആരോഗ്യസേതു ആപ് ഉപയോഗിക്കണമെന്ന നിര്‍ദേശമുണ്ട്. ടിക്കറ്റ് വാങ്ങാന്‍ പണം ഉപയോഗിക്കുന്നത് ഒഴിവാക്കി ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉപയോഗിക്കണം. പണം ഉപയോഗിക്കുന്നവര്‍ക്ക് അത് നിക്ഷേപിക്കാന്‍ പ്രത്യേകം പെട്ടികള്‍ തയ്യാറാക്കിയിട്ടുണ്ട്. പകരം നല്‍കുന്നത് സാനിറ്റൈസ് ചെയ്ത പണമായിരിക്കും.

യാത്രക്കാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച്‌ ഇരിക്കാനും നില്‍ക്കാനും സീറ്റുകളിലും പ്ലാറ്റ്ഫോമിലും സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. 100 മുതല്‍ 200 വരെ യാത്രക്കാരെ ഒരുസമയം അനുവദിക്കും. ടെര്‍മിനലുകളില്‍ കോച്ചുകള്‍ സാനിറ്റൈസ് ചെയ്തശേഷമാകും അടുത്ത സര്‍വീസ് ആരംഭിക്കുക. ആദ്യ രണ്ടുദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്ബതുവരെയാണ് സര്‍വീസ്.

Author
ChiefEditor

enmalayalam

No description...

You May Also Like