ആന്ധ്രയിൽ അജ്ഞാത രോഗം!!!

 ഇവരിൽ കോവിഡ് പരിശോധന ഫലവും നെഗറ്റീവ് ആണ്...

കോവിഡ് കാലത്ത് തന്നെ ആന്ധ്രയിൽ  ഈ അടുത്തായി മറ്റൊരു രോഗവും റിപ്പോർട്ട്‌ ചെയ്യുന്നു.ആന്ധ്രയിൽ പലയിടങ്ങളിലും അജ്ഞാത രോഗം പടർന്നു പിടിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.ഈ രോഗത്തെ തുടർന്നു ആന്ധ്രയിലെ എലൂരിൽ നിരവധി ആളുകളെ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.220ആളുകൾ ഇതിനെ തുടർന്നു ചികിത്സ തേടിയിരുന്നു അതിൽ 70 പേർ ഡിസ്‌ചാർജ് ആയി. ബാക്കിയുള്ളവരിൽ 76സ്ത്രീകളും 46 കുട്ടികളും ഉൾപ്പെടുന്നു.പ്രായധിക്യം ഉള്ളവരിലും കുട്ടികൾക്കുമാണ് രോഗം പടരുന്നത്.

രോഗികളുടെ രക്ത സാമ്പിളുകൾ പരിശോധിച്ചെങ്കിലും രോഗമെന്തെന്ന് കണ്ടെത്താൻ സാധിച്ചില്ല.രോഗികളിൽ കുറച്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവരിൽ കോവിഡ് പരിശോധന ഫലവും നെഗറ്റീവ് ആണ്.ചുമ, ക്ഷീണം, വിറയൽ എന്നിവയാണ് ഈ അജ്ഞാത രോഗത്തിന്റെ  ലക്ഷണങ്ങൾ.

കടപ്പാട്:ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി 

Author
No Image

Naziya K N

No description...

You May Also Like