അഭയ കൊലക്കേസ് -പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി...
- Posted on December 23, 2020
- News
- By Naziya K N
- 273 Views
പ്രതികൾ കൊലക്കുറ്റം ചെയ്‌തതിനാൽ വധശിക്ഷയോ ജീവ പര്യന്തമോ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് സി ബി ഐ കോടതി.കേസിൽ വിചാരണ നേരിട്ട രണ്ടുപ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ഇന്നലെ വിധിച്ചിരുന്നു.പ്രതികളായ ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും തടവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും തടവുമാണ് വിധിച്ചിരിക്കുന്നത്.കൂടാതെ ഇരുവരും 5 ലക്ഷം രൂപ വീതം പിഴയടക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.ഫാദർ കോട്ടൂരിന് അതിക്രമിച്ചു കയറിയതിനെ 1 ലക്ഷം രൂപ പിഴ അടക്കണം.
ശിക്ഷ വിധി കേൾക്കാൻ പ്രതികളായ ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും കോടതിയിൽ ഹാജരായിരുന്നു.രാവിലെ 11 .10 ഓടുകൂടി വാദം തുടങ്ങിയിരുന്നു.പ്രതികൾ കൊലക്കുറ്റം ചെയ്‌തതിനാൽ വധശിക്ഷയോ ജീവ പര്യന്തമോ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.എന്നാൽ പ്രതികൾ വധശിക്ഷ അർഹിക്കുന്നില്ലെന് കോടതി പരാമർശിച്ചു.താൻ രോഗിയായതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് ഫാദർ തോമസ് കോട്ടൂർ ആവശ്യപ്പെട്ടിരുന്നു.സിസ്റ്റർ സെഫിയും ശിക്ഷയിൽ ഇളവ് വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.11 .35 ഓടെ വാദം പൂർത്തിയായതിനെ തുടർന്ന് പ്രതികൾക്ക് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
അഭയ കേസിൽ ദൈവം കള്ളനായി വന്നു ...
https://enmalayalam.com/news/3nfqlYDV