അതിതീവ്രമായി കോവിഡ്; നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാനങ്ങൾ

നിയന്ത്രണങ്ങൾ രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് കടുപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ 

അതിതീവ്രമായി രാജ്യത്ത് കോവിഡ്. ഒമിക്രോൺ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നേക്കും. ഒട്ടുമിക്ക സംസ്ഥാനങ്ങളും രോഗവ്യാപനം തീവ്രമായതോടെ വാരാന്ത്യ കർഫ്യൂ നടപ്പാക്കിയേക്കും. നിയന്ത്രണങ്ങൾ രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് കടുപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് വീണ്ടും നിയന്ത്രണമേർപ്പെടുത്തി.  രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തി വിടു.  ഇന്ന് മുതൽ തമിഴ്നാട് അതിർത്തിചെക്ക്പോപോസ്ററുകളിൽ പരിശോധന കർശനമാക്കും.

ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് കര്‍ണാടകയിലും കര്‍ശന നിയന്ത്രണങ്ങള്‍. കര്‍ണാടകയിലുടനീളം വാരാന്ത്യ കര്‍ഫ്യൂഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്കും കര്‍ശന പരിശോധനയാണ്. കേരളാതിര്‍ത്തികളില്‍ പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും.24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 149 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഇതോടെ ഒമിക്രോണ്‍ ബാധിതര്‍ 226 ആയി.

രാത്രി കര്‍ഫ്യൂ തുടരും.ബംഗ്ലൂരുവില്‍ സ്കൂളുകള്‍ക്കുംകോളേജുകള്‍ക്കും വ്യാഴാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു.പത്ത് , പതിനൊന്ന് , പന്ത്രണ്ട് ക്ലാസുകളെയുംനഴ്സിങ് പാരാമെഡിക്കല്‍ കോളേജുകളെയുംനിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.പ്രതിഷേധ റാലികള്‍ക്കും ധര്‍ണ്ണകള്‍ക്കും പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി.

ചാൻസിലറായി തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Author
Sub-Editor

Sabira Muhammed

No description...

You May Also Like