സയന്‍സ് ഫിക്ഷന്‍ ചിത്രം 'റാണി റാണി റാണി' യുടെ ട്രെയിലര്‍ പുറത്തിറങ്ങി

അടുത്ത മാസം നടക്കുന്ന ഡിഎഫ്ഡബ്ല്യു സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍, എന്‍വൈസി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലും പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം വഴിയും ചിത്രം പ്രദര്‍ശനത്തിനെത്തും

സ്വതന്ത്ര ഹിന്ദി ചിത്രം റാണി റാണി റാണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സയന്‍സ് ഫിക്ഷന്‍ രീതിയില്‍ അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തനിഷ്ത ചാറ്റര്‍ജിയാണ് സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

നടനും ഗായകനുമായ ആബിദ് അന്‍വറും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആസിഫ് ബസ്റ, അലക്സ് ഒ നെയില്‍, ഡാന്നി സുര, സ്മോക്കി സാഹോര്‍ എന്നിവരാണ് മറ്റ് കഥാാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജാറാം രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ അധികവും ഹോളിവുഡില്‍ നിന്നുള്ളവരാണ്.

ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലർ ചിത്രം; 'വീകം'

Author
Sub-Editor

Sabira Muhammed

No description...

You May Also Like