ഡൽഹിയിൽ നിന്ന് ലണ്ടനിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കുന്നു

മുഴുവന്‍ റോഡ് യാത്രയ്ക്കും കൂടി ചെലവ് 15 ലക്ഷം

ന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി വഴിയുള്ള ഗതാഗതം സാധാരണ നിലയിലാക്കിക്കൊണ്ട് ഡല്‍ഹിയില്‍  നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള പദ്ധതികള്‍ അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് പ്രഖ്യാപിച്ചു.

ഈ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നിന്ന് അത്യാധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആഡംബര ബസുകള്‍ പുറപ്പെടുന്നതോടെ ഡല്‍ഹി-ലണ്ടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റൂട്ടിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിക്കഴിഞ്ഞാല്‍, അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡിന്റെ 'ബസ് ടു ലണ്ടന്‍'  എന്ന സംരംഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 70 ദിവസത്തിനുള്ളില്‍ ഏകദേശം 20,000 കിലോമീറ്റര്‍ ദൂരം താണ്ടി 18 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ലണ്ടനില്‍ എത്താം. മുഴുവന്‍ റോഡ് യാത്രയ്ക്കും കൂടി 15 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ ടിക്കറ്റുകള്‍, വിസകള്‍, വിവിധ രാജ്യങ്ങളിലെ താമസം തുടങ്ങിയ എല്ലാ സേവനങ്ങളും ഉള്‍പ്പെടുന്നു.

46 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ബസില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ക്ക് അവസരം ലഭിക്കുന്നത്. സമാനമായ ഒരു ബസ് സര്‍വീസ് 1957 ല്‍ ഒരു ബ്രിട്ടീഷ് കമ്പനി നടത്തിയിരുന്നു. അന്ന് ഡല്‍ഹി വഴി കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്കായിരുന്നു സര്‍വീസ് നടത്തിയത്. എന്നാല്‍ ബസ് അപകടത്തില്‍പ്പെട്ടത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സര്‍വീസ് നിര്‍ത്തി.

ഇസ്ലാംമത വിശ്വാസപ്രകാരം ഹിജാബ് നിര്‍ബന്ധമല്ലായെന്നും പരാമർശം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like