ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും: റവന്യൂമന്ത്രി കെ രാജന്‍
- Posted on July 03, 2024
- News
- By Arpana S Prasad
- 245 Views
നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള്‍ തയാറാക്കുക

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള്‍ തയാറാക്കുക.
ഭൂപതിവ് നിയമം അനുസരിച്ച് പതിച്ചുനല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇതു മറികടക്കാനാണ് നിയമഭേദഗതി. ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ ചട്ട നിര്‍മ്മാണത്തിലേക്ക് കടക്കും. നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്നും നിലവിലുള്ള കേസുകള്‍ കൂടി പരിണിച്ചാകും പുതിയ ചട്ടങ്ങളെന്നും റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.
സ്വന്തം ലേഖിക