പ്രതിശ്രുത വധൂവരന്മാർക്ക് സ്നേഹ സമ്മാനം നൽകി എം എ ബേബി ; സമ്മേളനത്തിൽ താരമായി മേയറും എം എൽ എ യും

ആശംസകളുമായി വളണ്ടിയർമാരും,നേതാക്കളും 

കൊച്ചി: സി.പി.എം. സമ്മേളനത്തിൽ താരങ്ങളായി പ്രതിശ്രുത വധൂവരന്മാർ. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എ.യുമാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നത്.

ഇവരുടെ വിവാഹം തീരുമാനിച്ചത് കഴിഞ്ഞയാഴ്ച വലിയ വാർത്തയായിരുന്നു. രണ്ടുപേരും സമ്മേളന പ്രതിനിധികളാണ്.സമ്മേളനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇരുവരോടും കുശലംപറയാനും ആശംസകൾ അറിയിക്കാനും നേതാക്കളും വൊളന്റിയർമാരുമെല്ലാം എത്തുന്നു. പി.ബി. അംഗം എം.എ. ബേബി ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് പുസ്തകം സമ്മാനിച്ചു.

കൂടുതല്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്താന്‍ ഉണ്ടെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.

Author
Citizen Journalist

Subi Bala

No description...

You May Also Like