വീണ്ടും ന്യൂന മർദ്ദം!!!

 'വരുന്ന 24 മണിക്കൂറിനുള്ളുൽ ബംഗാൾ  ഉൽകടലിൽ വീണ്ടും ന്യുന മർദ്ദം  രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം'

വരുന്ന  24 മണിക്കൂറിനുള്ളിൽ ബംഗാൾ  ഉൾക്കടലിന്റെ  തെക്ക് കിഴക്ക് ഭാഗത്തായി പുതിയ ന്യൂന  മർദ്ദം  രൂപപ്പെടുമെന്നും ഇത് ചുഴലിക്കാറ്റായി മാറാൻ  സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ  പറയുന്നു.ഈ ന്യൂനമർദ്ദം  തമിഴ്‌നാട്ടിലേക്ക്  നീങ്ങുവനാണ്  സാധ്യത.

ഇതേതുടർന്നു ഡിസംബർ 1 മുതൽ 3വരെ  തമിഴ്‌നാട്ടിലും  പോണ്ടിച്ചേരിയിലും ശക്തമായ മഴ  ഉണ്ടാകുമെന്നും കാലാവസ്ഥ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.ഈ ന്യൂന മർദ്ദവും ചുഴലിക്കാറ്റായി മാറാനുള്ള  സാധ്യത  തള്ളി കളയാൻ ആവില്ലെന്നും ഐ എം ഡി  ചെന്നൈ കേന്ദ്രം  അറിയിച്ചു. അതേ   സമയം തമിഴ്‌നാട്ടിൽ  നിവാർ  ചുഴലിക്കാറ്റിനെ തുടർന്നു  പല  സ്ഥലങ്ങളിലും  ഇപ്പോളും വെള്ളക്കെട്ട് നിലനിൽക്കുകയാണ്..

കടപ്പാട്-ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി 

Author
No Image

Naziya K N

No description...

You May Also Like