ശിശുദിന കലോത്സവം വർണ്ണോത്സവം - രജിസ്ട്രേഷൻ ആരംഭിച്ചു.

  • Posted on October 24, 2024
  • News
  • By Fazna
  • 39 Views

2024 ഒക്ടോബർ 23 ഇത്തവണത്തെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശു ക്ഷേമ സമിതി തിരുവനന്തപുരം ജില്ലയിലെ നഴ്‌സറി മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള കുട്ടികൾക്കായി നവംബർ 1 മുതൽ സംഘടിപ്പിക്കുന്ന ശിശുദിന കലോത്സവം വർണ്ണോത്സവം രജിസ്ട്രേഷൻ ആരംഭിച്ചു.

സ്വന്തം ലേഖിക.

തിരുവനന്തപുരം.2024 ഒക്ടോബർ 23 ഇത്തവണത്തെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശു ക്ഷേമ സമിതി തിരുവനന്തപുരം ജില്ലയിലെ നഴ്‌സറി മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള കുട്ടികൾക്കായി നവംബർ 1 മുതൽ സംഘടിപ്പിക്കുന്ന ശിശുദിന കലോത്സവം വർണ്ണോത്സവം- 2024 ൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ ഗൂഗിൾ ഫോം ഇമെയിൽ അഥവാ നേരിട്ടോ തപാൽ മുഖേനെയോ എൻട്രികൾ അയക്കാം. നവംബർ 1 വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് ശിശുക്ഷേമ സമിതി ഹാളിൽ കൂട്ടചിത്രരചനാ മത്സരത്തോടെ ആരംഭിച്ച്, നവംബർ 9-ന് അവസാനിക്കും. സമ്മാനദാനം നവംബർ 10-ന' നിർവ്വഹിക്കും. നവം ബർ 14-നു തിരുവനന്തപുരത്തു നടക്കുന്ന വമ്പിച്ച ശിശുദിന റാലിയും പൊതുസമ്മേളനവും നിയന്ത്രിക്കുന്ന കുട്ടികളുടെ നേതാ ക്കളെ ഈ കലോത്സവത്തിൽ ജില്ലാതലത്തിൽ നടക്കുന്ന മത്സരങ്ങ ളിൽ വിജയികളായെത്തുന്ന കുട്ടികളുടെ സംസ്ഥാനതല മലയാളം പ്രസംഗമത്സരത്തിൽ നിന്നായിരിക്കും തെരഞ്ഞെടുക്കുകയെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അ രുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം ജില്ലാതല പ്രസംഗം സാഹിത്യരചന മത്സരങ്ങൾ ഒക്ടോബർ 26 ശനിയാഴ്ച്ച ചാല ബോയ്‌സ് ഹയർ സെക്കൻ്ററി സ്‌കൂളിൽ വച്ച് നടക്കും. പ്രത്യേക നഴ്സറി കലോത്സവം നവംബർ 9 ശനിയാഴ്‌ച സമിതി ഹാളിൽ വച്ച് നടക്കും. തൈക്കാട് ശിശുക്ഷേമ സമിതി ഹാൾ, സംഗീത കോളേജ്, തൈക്കാട് മോഡൽ എൽ.പി സ്‌കൂൾ,ബി.എഡ് ട്രെയിനിംഗ് സെന്റർ, കെ.എസ്.ടി.എ ഹാൾ എന്നിവിടങ്ങളിൽ നാട്ടു പൂക്കളുടെ പേരിൽ തയ്യാറാക്കുന്ന വേദികളിൽ വച്ചാണ് കുട്ടികൗമാര കലാമേള അരങ്ങേറുന്നത്.

കേരള നിയമസഭ പുസ്തകോത്സവം ജനുവരി 7 മുതൽ 13 വരെ.

ഒക്ടോബർ 28 തിങ്കൾ സംസ്ഥാനതല മലയാള പ്രസംഗ മത്സരം, നവംബർ 1 വെള്ളിയാഴ്‌ച വിവിധ ചിത്രരചനാ മത്സരം, ക്വിസ് മത്സരം, നവംബർ 2 ശനിയാഴ്‌ച - നാടോടി നൃത്തം, ദേശഭ ക്തിഗാനം, കവിതചൊല്ലൽ (മലയാളം), കവിതചൊല്ലൽ (ഇംഗ്ലീഷ്), മിമിക്രി, വയലിൻ, നവംബർ 3 ഞായറാഴ്‌ച - ഭരതനാട്യം, കേരളനട നം,ലളിതഗാനം, ശാസ്ത്രീയസംഗീതം, പ്രച്ഛന്നവേഷം, നിശ്ചലദൃശ്യം, കീബോർഡ്, മോണോ ആക്ട്, നവംബർ 4 തിങ്കളാഴ്‌ച സംഘന്യ ത്തം, മോഹിനിയാട്ടം, ഓല കളിപ്പാട്ടം നിർമ്മാണം, ചലച്ചിത്ര ഗാനാലാ പനം, നാടൻപാട്ട് ആലാപനം, സംഘഗാനം, നവംബർ 6 ബുധനാഴ്‌ച വാർത്ത തയ്യാറാക്കൽ (മലയാളം), മലയാളം കണ്ടെഴുത്ത്, മലയാളം കേട്ടെഴുത്ത്, മലയാളം വായന, (നവംബർ 9 ശനിയാഴ്‌ച - നഴ്‌സറി കലോത്സവങ്ങൾ (കഥപറയൽ, അഭിനയഗാനം (ഗ്രൂപ്പ്, സോളോ), മോ ണോ ആക്‌ട്,നാടോടിനൃത്തം (സിംഗിൾ),സംഘന്യത്തം)]. എന്നിങ്ങനെ മത്സരങ്ങൾ നടക്കും. ശാസ്ത്രീയ സംഗീതം, നാടോടിനൃത്തം, ലളിതസംഗീതം, ഭരതനാട്യം, കേരളനടനം, മോഹിനിയാട്ടം, മോ ണോ ആക്‌ട്' എന്നീ ഇനങ്ങളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻററി വിഭാഗത്തിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കുന്നതാണ്.

ഒരു സ്‌കൂളിൽ നിന്ന് ഒരു വ്യക്തിഗത ഇനത്തിൽ മൂന്നു പേർക്കും ഗ്രൂപ്പിനത്തിൽ രണ്ട് ഗ്രൂപ്പിനും പങ്കെടുക്കാം. ഒരു കുട്ടിക്ക നാല്' വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാം. ഏറ്റവും കൂടുതൽ പോ യിന്റ് നേടുന്നവരിൽ നിന്ന് ബാലതിലകവും ബാലപ്രതിഭയേയും തിര ഞ്ഞെടുക്കും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന സ്‌കൂളിന് റോളിംഗ് ട്രോഫിയും നൽകുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അറിയിച്ചു. എൻട്രികൾ ഒക്ടോബർ 30-ന് മുൻപായി സമിതിയിൽ ലഭിച്ചിരിചിരിക്കക്കണം.

Author
Citizen Journalist

Fazna

No description...

You May Also Like