ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം ഇന്ന്!
- Posted on August 04, 2021
- Sports
- By Abhinand Babu
- 246 Views
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തോൽവിക്കുശേഷം അടിമുടി മാറ്റങ്ങൾ വരുത്താൻ ഇന്ത്യ ശ്രമിച്ചേക്കും

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഇംഗ്ലണ്ടിൽ ഇന്ത്യ അവസാനം കളിച്ച മൂന്ന് പരമ്പരകളിലും 14 മത്സരങ്ങളിൽ 11 മത്സരങ്ങളിലും ഇന്ത്യയ്ക്ക് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ശക്തരായ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഇന്ത്യ ഏറ്റവും മികച്ച ടീമിനെ തന്നെയായിരിക്കും കളത്തിൽ ഇറക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തോൽവിക്കുശേഷം അടിമുടി മാറ്റങ്ങൾ വരുത്താൻ ഇന്ത്യ ശ്രമിച്ചേക്കും.
മായങ്ക് അഗർവാളിനെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയായേക്കും. അഗർവാളിന്റെ ആദ്യമത്സരം നഷ്ടപ്പെട്ടതിനാൽ ഓപ്പണിങ്ങിൽ രോഹിത് ശർമയോടൊപ്പം കെ എൽ രാഹുൽ ആയിരിക്കാം. ഇഗ്ലണ്ടിനെ മുട്ട്കുത്തിക്കാൻ കോഹ്ലി എന്തൊക്ക തന്ത്രങ്ങൾ എടുക്കുമെന്ന് കാതിരുന്ന്കണേണ്ടിയിരിക്കുന്നു. ഇന്ന് വൈകിട്ട് 3:30 ന് ആണ് ആദ്യ മത്സരം ആരംഭിക്കുക.