യുദ്ധാനന്തര മാലിന്യങ്ങൾ നേരിടാൻ ഫൈറ്റോളജി.
- Posted on October 23, 2024
- News
- By Goutham prakash
- 265 Views
യുദ്ധാനന്തര മാലിന്യങ്ങളായ ടി.എന്‍.ടി., ആര്‍.ഡി.എക്‌സ്. എന്നിവയെ ചെടികളുടെ സഹായത്തോടെ നിര്‍മാര്‍ജനം ചെയ്യുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന്
സി.ഡി. സുനീഷ്.
യുദ്ധാനന്തര മാലിന്യങ്ങളായ ടി.എന്‍.ടി., ആര്‍.ഡി.എക്‌സ്. എന്നിവയെ ചെടികളുടെ സഹായത്തോടെ നിര്‍മാര്‍ജനം ചെയ്യുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് 2024-ലെ മില്‍ട്ടണ്‍ ഗോര്‍ഡന്‍ അവാര്‍ഡ് നേടിയ ഇന്റര്‍നാഷ്ണല്‍ ഫൈറ്റോ ടെക്‌നോളജി സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. എലിസബത്ത് ലൂസി റൈലോട്ട് മുഖ്യപ്രഭാഷണം നടത്തി. യുദ്ധസ്ഥലങ്ങളിൽ കൂടുതലായി കാണുന്ന ഇത്തരം രാസവസ്തുക്കൾ മണ്ണും വെള്ളവും മലിനമാക്കുന്നതിനും കാൻസർ പോലുള്ള മാരകരോഗങ്ങൾ വർധിപ്പിക്കുന്നതിനും കാരണമാകുന്നു. യു.എസ്സിൽ മാത്രം പത്ത് ദശ ലക്ഷം ഹെക്ടറിലധികം സൈനിക ശ്രേണികളിൽ ടി.എൻ.ടി. - ആർ.ഡി.എക്സ് മലിനീകരണം നിലനിൽക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാനായി നടത്തുന്ന ഓക്സിഡേഷൻ, ആഗിരണം, കെമിക്കൽ റിഡക്ഷൻ എന്നിവ ചെലവേറിയതും ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നതുമാണ്. അടുത്ത കാലത്ത് ഉപയോഗിച്ച് തുടങ്ങിയ ഫൈറ്റോറെമഡിയേഷൻ സാങ്കേതിക വിദ്യ താരതമ്യേന ചെലവ് കുറഞ്ഞതും സൗഹൃദപരവുമാണെന്നും ഡോ. എലിസബത്ത് ലൂസി റൈലോട്ട് പറഞ്ഞു.

