രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുന്നു.

രാജ്യത്ത് പാർലമെന്റ് -നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള ഉന്നതതല സമിതിയുടെ ശിപാർശകൾ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.




രാജ്യത്ത് പാർലമെന്റ് -നിയമസഭാ  തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിന്റെ സാധുത പരിശോധിക്കാൻ മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഉന്നതതല സമിതിയുടെ ശിപാർശകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

'ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ്' : ഉന്നതതല സമിതിയുടെ ശിപാർശകൾ 

1) 1951 നും 1967 നും ഇടയിൽ ഒരേ സമയത്താണ് തിരഞ്ഞെടുപ്പ് നടന്നത്.

2) നിയമ കമ്മീഷൻ: 170-ാം റിപ്പോർട്ട് (1999): അഞ്ച് വർഷത്തിനുള്ളിൽ ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരു തിരഞ്ഞെടുപ്പ്.

3) പാർലമെൻ്ററി കമ്മിറ്റി 79-ാമത് റിപ്പോർട്ട് (2015): രണ്ട് ഘട്ടങ്ങളിലായി ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രീതികൾ നിർദ്ദേശിക്കുക.

4) ശ്രീ രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി രാഷ്ട്രീയ പാർട്ടികളും വിദഗ്ധരും ഉൾപ്പെടെയുള്ളവരുമായി വിപുലമായ കൂടിയാലോചന നടത്തി.

5) റിപ്പോർട്ട് ഓൺലൈനിൽ ലഭ്യമാണ്:വിലാസം:  https://onoe.gov.in

6) രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന്  വ്യാപകമായ പിന്തുണയുണ്ടെന്ന് വിപുലമായ പ്രതികരണങ്ങൾ  വ്യക്തമാക്കുന്നു.


ശിപാർശകളും  വഴികളും :

1) രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുക.

2) ആദ്യഘട്ടത്തിൽ: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുക.

3) രണ്ടാം ഘട്ടത്തിൽ: പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് (പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ) നടത്തുക.

4) എല്ലാ തിരഞ്ഞെടുപ്പുകൾക്കും പൊതുവായ വോട്ടർ പട്ടിക.

5) രാജ്യത്തുടനീളം വിഷയത്തിൽ വിശദമായ ചർച്ചകൾക്ക് തുടക്കമിടുക .

6) ഒരു നടപ്പിലാക്കൽ സംഘം  രൂപീകരിക്കുക





Author

Varsha Giri

No description...

You May Also Like