വയനാട്ടിൽ വീണ്ടും പന്നിപ്പനി

  • Posted on November 28, 2022
  • News
  • By Fazna
  • 31 Views

വയനാട്ടിൽ വീണ്ടും പന്നിപ്പനി മാനന്തവാടി മുനിസിപ്പാലിറ്റി  കുറുക്കൻ മൂലയിൽ സ്ഥിരീകരിച്ചിരിക്കുന്നു 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും. ഈ സ്ഥിതി തുടർന്നാൽ 6 മാസം കൊണ്ട് കേരളത്തിലെ പന്നി സമ്പത്ത് നാമാവശേഷമാവും സർക്കാർ നിരവധി പ്രതിരോധമാർഗ്ങ്ങൾ സ്വീകരിച്ചിട്ടും അന്യസംസ്ഥാന പന്നികൾ ദിനംപ്രതി ലോഡുകണക്കിന് അതിർത്തി കടന്ന് സംസ്ഥാനത്തേക്ക് വരുന്നു അധികവും രോഗബാധയുള്ള പന്നികളാണ് ഇതു മൂലം രോഗം പടർന്നു പിടിക്കുന്നു കർഷകർ സംഘടിച്ച് ചില ലോഡുകൾ തടയുന്നുണ്ട് എങ്കിലും അതിനു ശേഷവും നടപടികൾ ഫലപ്രദമാവുന്നില്ല അതിർത്തിയിൽ 24 മണിക്കൂറും നീളുന്ന നിരീക്ഷണം ഏർപ്പെടുത്തണം. വയനാട്ടിൽ കർഷകരുടെ കൈവശം നൂറ് കണക്കിന് പന്നികൾ വിൽപ്പന നടക്കാതെ കെട്ടിക്കിടക്കുന്നു ASF നു മുമ്പ്, 140-150 രൂപ ലൈവ് തൂക്കം കിലോക്ക് വില ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 60-70 രൂപയാണ് കച്ചവടക്കാർ വില പറയുന്നത് 4000/- രൂപ കുഞ്ഞിൻ്റെ വിലയും ഒരുവർഷത്തെ വളർത്തു ചിലവുംകഴിഞ്ഞാൽ നഷ്ടം മാത്രമാണ് ബാക്കി ലാഭം മുഴുവൻ ഇടത്തട്ടുകാർ കൊണ്ടു പോകുന്നു മറ്റു സംസ്ഥാനങ്ങളിൽ രോഗമുള്ള പന്നികളെ അവിടുത്തെ കർഷകർ കിട്ടുന്ന വിലക്ക് കേരളത്തിലേക്ക് കയറ്റിവിടുന്നു അതു കൊണ്ട് ഇവിടെയുള്ള പന്നികൾ കെട്ടിക്കിടക്കുന്നു MPI പോലുള്ള സർക്കാർ സ്ഥാപനo വഴി കർഷകരുടെ പന്നികളെ വിറ്റഴിക്കാൻ സഹായിക്കാമെന്ന് മന്ത്രി തന്ന ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല, MPI പന്നികളെ വാങ്ങിയാൽ പ്രതിസന്ധിക്ക് പരിഹാരമാകും രേഗബാധ സംശയിക്കുന്ന സമയത്ത് സാമ്പിളുകൾ ശേഖരിച്ച് അയച്ച് ഫലം വരാൻ കാല താമസം വരുന്നു ഈ കാലയളവിൽ ചത്തുപോകുന്ന പന്നികൾക്ക് ഉൾപ്പെടെ നഷ്ടപരിഹാരം വേണം റിസൽട്ട് വരാനുള്ള കാലതാമസം ഒഴിവാക്കണം. ആദ്യം രോഗം സ്ഥിരീകരിക്കപ്പെട്ട മാനന്തവാടി കണിയാരത്തെ ജിനി ഷാജി എന്ന കർഷകക്ക് നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും 5 മാസം പിന്നിട്ടിട്ടും പരിഹാരമായില്ല എത്രയും പെട്ടെന്ന് ഇത് പരിഗണിക്കണമെന്ന് പിഗ് ഫാർമേഴ്സ് അസോ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. ആർ. ബിശ്വ പ്രകാശ് ആവശ്യപ്പെട്ടു.


Author
Citizen Journalist

Fazna

No description...

You May Also Like