അശരണർക്കും ചൂഷിതർക്കും വേണ്ടിയുള്ള വേറിട്ട ശബ്ദം നിലച്ചു; ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു

ഉത്തരേന്ത്യയിൽ പിന്നോക്ക വിഭാഗക്കാർക്കും , ആദിവാസികൾക്കും വേണ്ടി പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമർത്താനും, ഇല്ലാതാക്കുന്നതും ശ്രമിക്കുന്ന ഭൂരിപക്ഷ വർഗീയവാദി അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ വൈദികൻ. 

ഫാദർ. സ്റ്റാൻഡ് സ്വാമി അഞ്ച് പതിറ്റാണ്ടിലേറെയായി ജാർഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിനുവേണ്ടി യും, മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും ശബ്ദമുയർത്തി കൊണ്ടിരുന്ന വ്യക്തി ആയിരുന്നു. ഓപ്പറേഷൻ ഗ്രീൻ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമാക്കികൊണ്ട് നേരിടുന്ന നടപടികൾക്കെതീരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. 

ഉത്തരേന്ത്യയിൽ പിന്നോക്ക വിഭാഗക്കാർക്കും , ആദിവാസികൾക്കും വേണ്ടി പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമർത്താനും, ഇല്ലാതാക്കുന്നതും ശ്രമിക്കുന്ന ഭൂരിപക്ഷ വർഗീയവാദി അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ വൈദികൻ. 

അദ്ദേഹത്തിന് ഭീകര ആക്രമണ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിന് റാഞ്ചിയിലെ വസതിയിൽ നിന്നും അദ്ദേഹത്തെ ഐ എൻ എ അറസ്റ്റ് ചെയ്തത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അദ്ദേഹത്തിന് മേൽ ചാർത്തിയായിരുന്നു അറസ്റ്റ്. 

അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പോലീസിന് പക്ഷേ തീവ്രവാദവുമായി ബന്ധമുള്ളതോ, വിലപിടിപ്പുള്ളതോ ആയ ഒന്നും അവിടെ കണ്ടെത്താനായില്ല. എന്നാൽ കേവലം ആരോപണങ്ങൾ മറയാക്കി വൃദ്ധ വൈദികനായ അദ്ദേഹത്തെ തടവിൽ ആക്കുകയായിരുന്നു.


ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ പ്രകടിപ്പിച്ച എതിർപ്പുകളെയും, ദേശീയതലത്തിൽ ഉയർന്ന പ്രതിഷേധങ്ങളെയും വകവയ്ക്കാതെ ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ മാർച്ച് 22ന് എൻ.ഐ. എ കോടതി തള്ളിക്കളഞ്ഞിരുന്നു.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഭരണകൂടം വേട്ടയാടിയ ഈ ജസ്യൂട്ട് വൈദികന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം. മുംബൈയിലെ തലോജ ജയിലിൽവെച്ച് രോഗിയായ ഫാദർ സ്റ്റാൻഡ് സ്വാമിക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നില്ല എന്ന് ദേശീയതലത്തിൽ പരാതി ഉയർന്നിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ഹൈ കോടതി ഇടപെട്ടാണ് ഹോളിഫാമിലി ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോയത്.

ഇതുവരെയും ഫാദർ സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റ് മായുള്ള ബന്ധത്തിന്റെ തെളിവുകളൊന്നും സർക്കാരിന്  ലഭിച്ചിട്ടില്ല. ജാർഖണ്ഡിലെ ആദിവാസികൾക്കും, അശരണർക്കും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ്.

കുറയാതെ തുറക്കില്ല

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like