ശബരിമല വിമാനത്താവളം; പ്രതിരോധ അനുമതി നല്കാൻ കഴില്ലെന്ന് കേന്ദ്രസർക്കാർ
- Posted on September 20, 2021
- News
- By Sabira Muhammed
- 196 Views
കേരളം നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി തുടങ്ങിയത്

അന്തിമ പ്രതിരോധ അനുമതി ശബരിമല വിമാനത്താവളത്തിന് ഇനിയും ലഭിച്ചിട്ടില്ല. പ്രാഥമിക അനുമതി മാത്രമാണ് വ്യോമസേന നല്കിയതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളത്തിൻറെ സ്ഥലം അംഗീകരിച്ച ശേഷം വീണ്ടും അനുമതി തേടണം.
കേരളം അനുമതിക്ക് വേണ്ടി ജൂലൈയിലും കത്തു നല്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് സ്ഥലത്തിന് അംഗീകാരം നല്കാൻ കഴില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തോട് എയപോർട്ട്സ് അതോറിറ്റിക്കും വിയോജിപ്പാണുള്ളത്.