കണ്ണൻ താമരക്കുളത്തിന്റെ 'വരാൽ'; പൊളിറ്റിക്കൽ ഡ്രാമയുടെ ഷൂട്ടിങ് ആരംഭിച്ചു

ഒരിടവേളയ്ക്ക്‌ ശേഷം മലയാളത്തിലൊരുങ്ങുന്ന, ഏറെ പ്രാധാന്യമുള്ള പൊളിറ്റിക്കൽ ഡ്രാമയായിരിക്കും വരാൽ

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയിൻ ടീം ഒന്നിക്കുന്ന, കണ്ണൻ താമരക്കുളത്തിന്റെ പൊളിറ്റിക്കൽ ഡ്രാമ 'വരാലി'ന്റെ പൂജ കൊച്ചിയിൽ നടന്നു. ഒരിടവേളയ്ക്ക്‌ ശേഷം മലയാളത്തിലൊരുങ്ങുന്ന, ഏറെ പ്രാധാന്യമുള്ള പൊളിറ്റിക്കൽ ഡ്രാമയായിരിക്കും വരാൽ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

അനൂപ് മേനോന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ്‌ നിർമിക്കുന്നത്. സുരേഷ് കൃഷ്ണ, രഞ്ജി പണിക്കർ, ശങ്കർ രാമകൃഷ്ണൻ, ഹണി റോസ്, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിൻ, കൊല്ലം തുളസി, സുധീർ, നിത പ്രോമി, മൻരാജ് തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നു.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്‌. ഗവണ്മെന്റിന്റെ കൊവിഡ്‌ മാനദണ്ഡങ്ങള്‍ പൂർണ്ണമായും പാലിച്ചുകൊണ്ട്‌ സെപ്തംബർ ആദ്യവാരം ചിത്രീകരണം ആരംഭിച്ച 'വരാലി'ന്റെ പ്രധാന ലൊക്കേഷൻ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം എന്നിവിടങ്ങളാണ്.

ആറ്റ്ലി ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം നയന്‍താര

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like