രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചു...
- Posted on January 16, 2021
- News
- By Naziya K N
- 83 Views
രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാന മന്ത്രി കൂട്ടി ചേർത്തു....

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിനാണ് തുടക്കമായിരിക്കുന്നത്. .പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് വാക്‌സിനേഷൻ ഡ്രൈവ് ഉത്‌ഘാടനം ചെയ്തത്.വീഡിയോ കോൺഫെറെൻസിലൂടെയായിരുന്നു ഉത്‌ഘാടനം .3 കോടി ജനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്യുക. വാക്‌സിനേഷൻ ഘട്ടത്തിൽ ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും പ്രധാന മന്ത്രി അറിയിച്ചു.
വാക്‌സിനേഷൻ ഉത്‌ഘാടനത്തെ തുടർന്ന് രാജ്യത്തെ അതി സംബോധന ചെയ്‌ത് സംസാരിച്ച പ്രധാനമന്ത്രി ഇത് ശേഷിയുടെയും കഴിവിന്റെയും ഉദാഹരണമാണെന്നും അറിയിച്ചു.രാജ്യത്തിൻറെ പോരാട്ടം വരും തല മുറയ്ക്ക് പ്രചോദനമാണെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണമെന്നും,ആദ്യ ഘട്ട വാക്‌സിൻ വിതരണത്തിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 30 നുള്ളിൽ ആദ്യഘട്ട വാക്‌സിനേഷൻ പൂർത്തിയാകും,വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞാലും മാസ്‌ക് ധരിക്കണം .30 കോടി ജനങ്ങൾക്ക് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ ലഭ്യമാകും.വാക്‌സിൻ നിർമിക്കുന്നതിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ.ഇന്ത്യയുടെ വാക്‌സിൻ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച ചിലവ് കുറഞ്ഞതും ഉപയോഗിക്കാനും സൂക്ഷിക്കാനും എളുപ്പമാണ്.വാക്‌സിൻ സ്വീകരിക്കുന്നവർ ഒരു മാസത്തിനുള്ളിൽ രണ്ടു ഡോസ് സ്വീകരിച്ചിരിക്കണം.രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാന മന്ത്രി കൂട്ടി ചേർത്തു.