ടൗട്ടേ ചുഴലിക്കാറ്റ്; പത്തനംതിട്ടയിൽ പ്രളയ മുന്നറിയിപ്പ്

24 മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറും. 

ഒന്‍പത് ജില്ലകളില്‍ സംസ്ഥാനത്ത് ഇന്ന് റെഡ് അലേര്‍ട്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  24 മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറും.  ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം നാളെ രാത്രി വരെ ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നറിയിപ്പുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തിൽ വിവിധ കേന്ദ്രങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

കൊച്ചിൻ കോർപ്പറേഷന്റെ വികസന കാഴ്ചപ്പാട്; തീരാ തലവേദനയിൽ നാട്ടുകാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like